7.1.08

ഇന്ത്യ തോറ്റു.. പതിനാലു പേരോട്!!!

ഇതിലും മികച്ചൊരു തലക്കെട്ട്‌ എനിക്ക്‌ കിട്ടുന്നില്ല.. തീര്‍ത്തും നിരാശാജനകം. ഇതു പോലെ കഴിവുകെട്ട അമ്പയറിംഗ് ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.. ഇതിനേക്കുറിച്ച് ഇപ്പോള്‍ തന്നെ ഒരുപാട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാവാം. ഇനിയും തുടരുകയും ചെയ്യും.. പക്ഷേ, നമ്മുടെ വരുതിയില്‍ നിന്ന ഒരു കളി ഓസീസിന് അടിയറ വെയ്ക്കേണ്ടി വന്നു എന്ന കാര്യം ക്രിക്കറ്റിനേയും ഇന്ത്യന്‍ ടീമിനെയും സ്നേഹിക്കുന്ന ഒരാളും മറക്കില്ല..

ഓസീസ്‌ ലോകത്തെ ഏറ്റവും മികച്ച ടീമായിരിക്കും. പക്ഷേ അഹങ്കാരികളുടെ ഒരു കൂട്ടമാണത്‌. തങ്ങളെ കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ എന്ന അഹന്ത. അതിനു ചെറിയ രീതിയിലെങ്കിലും അടി കിട്ടിയാ‍ല്‍ പിന്നെ വായ കൊണ്ടാണ് ഓസീസ് കളിക്കുക. അപ്പോള്‍ പിന്നെ അത് ക്രിക്കറ്റല്ലാതാവുന്നു.. അവര്‍ക്ക്‌ എന്തുമാവാം, ബാക്കി ടീമിനൊന്നും പാടില്ല.. നമ്മുടെ ഭജി പറഞ്ഞത് തീര്‍ത്തും ശരിയാണ്.. “Ausis are bad losers” തോല്‍ക്കുമെന്ന്‌ കണ്ടാല്‍ പിന്നെ ക്രിക്കറ്റിന്റെ സ്പിരിറ്റൊന്നും ഓസീസിനു ബാധകമല്ല..

വംശീയമായി അധിക്ഷേപിച്ചുവത്രേ.. അതിനു മറുപടി പറയാതിരിക്കാന്‍ അവന്റെ വായിലെന്താ ആരേലും കപ്പ കേറ്റി വെച്ചിരുന്നോ?? എന്നിട്ട് സ്കൂള്‍ പിള്ളേരുടെ പോലെ അമ്പയറിനോട്‌ ചെന്നു പറഞ്ഞേക്കുന്നു.. “സാറെ സാറെ ദാ ഈ സര്‍ദാര്‍ജി എന്നെ കുരങ്ങാ എന്ന്‌ വിളിച്ചു!!” അതു കേട്ട വിദ്വാനോ?? കണ്ണും കാണില്ല ചെവിയും കേള്‍ക്കില്ല. ഏതായാലും ഹര്‍ഭജന്‍ അങ്ങനെ വിളിക്കുന്നത് ഞങ്ങള്‍ കേട്ടില്ല എന്ന്‌ പറയാനുള്ള “മഹാമനസ്ക്കത” കാണിച്ചു.. (ഇനി ഓസീസ്‌ കൊച്ചിയിലെങ്ങാനും കളിക്കാന്‍ വന്നാല്‍ എന്തു ത്യാഗം സഹിച്ചിട്ടായാലും ഞാന്‍ പോയി ഇവന്മാര്‍ക്കെല്ലാത്തിനും എതിരെ ബാനര്‍ എഴുതും.. വംശീയമായിട്ടാണേലും അല്ലേലും.. രണ്ടു പറയാതെ എനിക്കൊരു സമാധാനമില്ല!!! പന്ന.. @@##$@#@#@#@ മക്കള്‍)

ഇന്ത്യ തോറ്റതിലല്ല എനിക്ക് സങ്കടം.. പതിനാലു പേര്‍ ചേര്‍ന്നിട്ട്‌ രണ്ടു പേരെ (ബാറ്റു ചെയ്യാന്‍ രണ്ടു പേരാണല്ലോ പിച്ചില്‍!) ആക്രമിക്കുക എന്നു പറയുന്ന പരിപാടി ആണും പെണ്ണും കെട്ട ഏര്‍പ്പാടാണ്.. ഇതൊന്നും ചെയ്യാ‍തെ തന്നെ ഓസീസിന് ജയിക്കാനുള്ള കഴിവുണ്ട്, അവരത് ചെയ്യാത്തതിലാണ് സങ്കടം.. നിലത്തു നിന്ന്‌ പന്തെടുത്തിട്ട് ക്യാച്ച്‌ ആണെന്നു പറയുന്ന പോണ്ടിംഗിനെ കണ്ടിട്ട് എനിക്ക് അവജ്ഞ തോന്നി.. പന്തില്‍ തന്നെ ദൃഷ്ടിയുറപ്പിച്ച്‌ ചീറ്റപ്പുലിയെപ്പോലെ ചാടി അതു പിടിക്കാന്‍ കാണിച്ച ആ മികവ് താങ്കളുടെ സ്വഭാവത്തിലും കൊണ്ടു വരാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ അത്‌ വളരെയധികം ഗുണം ചെയ്യും മിസ്റ്റര്‍ പോണ്ടിംഗ്‌..

ഞാനിതൊക്കെ മലയാളത്തിലെഴുതി വെച്ചിട്ട് എന്തു കാര്യം!! ഓസീസ് ടീം ഇതു വായിച്ചിട്ട് നന്നാവാനോ!! എവിടെ?? (ദൈവമേ കലിപ്പ്‌ തീരണല്ലില്ലോ!!)

ഇന്ത്യന്‍ ആരാധകരോട് ഒരു വാക്ക്‌.. നമ്മള്‍ വീരോചിതമായിട്ട് പൊരുതിയിട്ട് തന്നെയാണ് തോറ്റത്‌.. ടി വി യില്‍ കളി കണ്ട ആര്‍ക്കും അത്‌ മനസ്സിലാകും. രണ്ടാമിന്നിംഗ്സില്‍ എളുപ്പം ഔട്ട് ആയി എന്നത് കൊണ്ട്‌ ലക്ഷ്‌മണും സച്ചിനും ഇന്ത്യയെ തോല്‍‌വിയിലേയ്ക്ക്‌ തള്ളിയിട്ടു എന്നു പറയുന്ന വിമര്‍ശകര്‍ക്ക്‌.. അവര്‍ ശ്രമിച്ചത് ഇന്ത്യയെ ജയിപ്പിക്കാനാണ്. റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ വിക്കറ്റ്‌ വീഴുന്നത് സ്വാഭാവികം. ലക്ഷ്‌മണിനു ബൌണ്‍സ് ലഭിക്കാതിരുന്ന ഒരു പന്താണ് കുഴി തോണ്ടിയതെങ്കില്‍, പ്രതീക്ഷച്ചതിലും കുത്തിയുയര്‍ന്ന ഒരു പന്താണ് സച്ചിനെ ചതിച്ചത്. അതു വരെ മികച്ച രീതിയില്‍ കളിച്ച അവര്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു എന്ന്‌ ഒരിക്കലും പറയാനാവില്ല. പ്രത്യേകിച്ച്‌ ഒന്നാമിന്നിംഗ്സിലെ ബാറ്റിംഗ് കണ്ടവര്‍ക്ക്‌ അതു മനസ്സിലാകും. പക്ഷേ, യുവ്‌രാജ്‌.. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളുമായി അല്പം പോലും പൊരുത്തപ്പെട്ടിട്ടില്ല എന്നത് വ്യക്തമാണ്. യുവി നല്ലൊരു കളിക്കാരനല്ല എന്നതല്ല അതിന്റെ അര്‍ത്ഥം. അല്പം കൂടി ക്ഷമയും പക്വതയും ആവശ്യമുള്ള കാര്യമാണത്.. അത് വരാതെ എവിടെപ്പോവാന്‍.. വരും, ഓസീസിനെ തല്ലി പതം വരുത്തുകയും ചെയ്യും.. അതിന് അധികം താമസമില്ല താനും.. 20 - 20 ലോകകപ്പിനു മുന്‍പേ എന്റെ മറ്റൊരു ബ്ലോഗില്‍ ഞാനിട്ടിരുന്ന ഒരു പോസ്റ്റ്‌.. അവസാന വാചകം നോക്കൂ.. അതിന്റെ തെളിവ്‌ നിങ്ങള്‍ക്കാര്‍ക്കും ആവശ്യമില്ല എന്നെനിക്കറിയാം :) ഒരിക്കല്‍ കൂടി ഞാന്‍ അങ്ങനെ പറയുന്നില്ല.. കാരണം യുവി അടുത്ത ടെസ്റ്റിനുള്ള ടീമില്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. വീരു എത്തിയേക്കും.. കാര്‍ത്തിക്കിനും അവസരം കാണും, ജാഫറിനു പകരം.. ധോണി സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു. ബൌണ്‍സ് ചെയ്യാതിരുന്ന ഒരു പന്താണ് ധോണിക്കും വിനയായത്‌.. പക്ഷേ അടുത്ത ടെസ്റ്റ് പെര്‍ത്തില്‍ ആണെന്നുള്ളത് കാര്യങ്ങള്‍ അല്പം കടുത്തതാക്കും..

അടുത്ത രണ്ടു ടെസ്റ്റും ജയിച്ച്‌ ഇന്ത്യ പരമ്പര സമനിലയാക്കും എന്ന അതിമോഹമൊന്നും എനിക്കില്ല.. പക്ഷേ ഇന്ത്യ ജയിക്കുമോ എന്നു ചോദിച്ചാല്‍ ജയിക്കും എന്നല്ലാതെ ഒരു മറുപടി എന്നില്‍ നിന്ന് കിട്ടില്ല.. :) പക്ഷേ കഴിയുമെങ്കില്‍ അടുത്ത ടെസ്റ്റില്‍ ഓസീസ് അഹങ്കാരത്തിനു ചുട്ട മറുപടി കൊടുക്കാന്‍ ദൈവം സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയേയുള്ളൂ.. കാരണം, ഓസീസ്.. നിങ്ങള്‍ ക്രിക്കറ്റിനെ കൊല്ലുന്നു..

ഏതു കളി നടന്നാലും സമയം കിട്ടിയാല്‍ ഇരുന്നു കാണുക എന്നത് എന്റെ പരിപാടിയാണ്.. ഇന്ത്യയുടെയല്ലല്ലോ പിന്നെയെന്താ എന്ന എന്റെ അനുജന്റെ ചോദ്യത്തിനു ഞാന്‍ നല്‍കാറുള്ള മറുപടി “ ഓരോ കളിയില്‍ നിന്നും, ഓരോ പന്തില്‍ നിന്നും എന്തെങ്കിലും പഠിക്കാനുണ്ടാവും” എന്നാണ്.. പക്ഷേ, ഓസീസ് ഇതു പോലെ കളിക്കുന്നത് കണ്ട്‌ കുട്ടികള്‍ കളി പഠികാതിരിക്കട്ടെ എന്ന്‌ ഞാന്‍ പ്രാര്‍ത്ഥിച്ചു പോവുന്നു..

2 comments:

നന്ദന്‍ said...

സച്ചിന്‍ ദ്രാവിഡിനോട്‌: “രാഹുല്‍, താങ്കള്‍ ബ്രെറ്റ് ലീയെ കൈകാര്യം ചെയ്യൂ.. ഞാന്‍ ബക്നറെ കൈകാര്യം ചെയ്യാം!!!”

ഇതാണിപ്പോഴത്തെ സ്ഥിതി.. (വാക്കുകള്‍ക്ക്‌ കടപ്പാട്: സുനില്‍ ഗവാസ്ക്കറിന്..)

Balu said...

ഇനിയും അവിടെ നാണമില്ലാതെ നില്‍ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല..! ബി.സി.സി.ഐക്ക് കാശു പോകുമോ ഇന്ത്യ പര്യടനം നിര്‍ത്തി ഇങ്ങ് പോന്നാല്‍??

ഭാജി ഇനി ഇപ്പോ അവനെ എന്തെങ്കിലും വിളിച്ചിട്ടുണ്ടേല്‍ തന്നെ ഒരു നഷ്ടവുമില്ല. അവന്മാര്‍ കാണിച്ചതിന് മരത്തില്‍ കെട്ടിയിട്ട് ചുറ്റും നിന്ന് നല്ല ഒന്നാന്തരം ഇംഗ്ലീഷില്‍ പച്ചത്തെറി പറയണം! എന്നാലല്ലേ അവനൊക്കെ മനസിലാവൂ..