27.11.07

ഗാരി കിര്‍സ്റ്റണ്‍ ഇന്ത്യന്‍ കോച്ച്‌??

ടീം ഇന്ത്യയുടെ പുതിയ കോച്ച്‌ ആയി മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഗാരി കിര്‍സ്റ്റണ്‍ നിയമിതനായേക്കും എന്ന്‌ ക്രിസിന്‍‌ഫോ റിപ്പോര്‍ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ കിര്‍സ്റ്റണ്‍; സുനില്‍ ഗവാസ്കര്‍, രവി ശാസ്ത്രി, എസ്. വെങ്കിട്ടരാഘവന്‍ എന്നിവരടങ്ങുന്ന കോച്ച്‌ സെലക്ഷന്‍ കമ്മിറ്റിയുമായി ചര്‍ച്ച നടത്തി എന്നാണറിവ്‌. ഗ്രഹാം ഫോര്‍ഡിന്റെ കാര്യത്തിലുണ്ടായ തിരിച്ചടിയെത്തുടര്‍ന്ന്‌ കാര്യങ്ങള്‍ പരമരഹസ്യമായിട്ടാണ് ബി സി സി ഐ നീക്കുന്നത്‌. കോച്ച്‌ പദവി കിര്‍സ്റ്റണു തന്നെ എന്ന്‌ ഏകദേശം ഉറപ്പിച്ചതായി പേരു വെളിപ്പെടുത്താന്‍ തയ്യാറാവാതെ ഒരു ബോര്‍ഡ്‌ അംഗം പറഞ്ഞു. കാലാവധിയും മറ്റും സംബന്ധിച്ചുള്ള ബോര്‍ഡിന്റെ നിബന്ധനകള്‍ മാത്രമാണ് ഇനി ബാക്കി.

ഗ്രെഗ് ചാപ്പല്‍ രാജി വെച്ച ഒഴിവിലേയ്ക്ക് 20 അപേക്ഷകളാണ് ബി സി സി ഐക്ക്‌ ലഭിച്ചത്. ഓസ്ട്രേലിയന്‍ പര്യടനത്തിനു മുന്‍പ് തന്നെ കോച്ചിനെ നിയമിക്കും എന്നാണ് വാര്‍ത്തകള്‍.

അപേക്ഷിച്ച മറ്റു പ്രമുഖര്‍ താഴെ പറയുന്നവരാണ്:

1. ചന്ദ്രകാന്ത്‌ പണ്ഡിറ്റ്‌ - മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, മഹാരാഷ്ട്ര കോച്ച്‌
2. റിച്ചാര്‍ഡ് ഡണ്‍ - മുന്‍ ക്വീന്‍സ്‌ലാന്‍ഡ് അക്കാഡമി ഓഫ് എക്സലന്‍സ് ഹെഡ്
3. ടിം ബൂണ്‍ - ലീസ്റ്റര്‍ഷെയര്‍ കോച്ച്‌
4. കെപ്ലര്‍ വെസ്സല്‍‌സ് - മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍
5. ടെറി ഒലിവര്‍ - ക്വീന്‍സ്‌ലാന്‍ഡ് കോച്ച്‌
6. ഡേവ് നോസ്‌വര്‍ത്തി - കാന്റര്‍ബറി കോച്ച്‌
7. മാര്‍ട്ടിന്‍ ക്രോ - മുന്‍ ന്യൂസിലാന്‍‌ഡ് നായകന്‍

ഭൂരിഭാഗം ആള്‍ക്കാരും ഓസ്റ്റ്ട്രേലിയക്കാര്‍ തന്നെ. എങ്കിലും കിര്‍സ്റ്റണ്‍ തന്നെ കോച്ച്‌ പദവി എന്ന്‌ വിശ്വസിക്കാം. ലിസ്റ്റില്‍ പെട്ട പ്രമുഖരായ വെസ്സല്‍‌സും ക്രോ യും ഇതു വരെ തികഞ്ഞ കോച്ച് പദവികള്‍ കൈകാര്യം ചെയ്തതായി അറിവില്ല. കിര്‍സ്റ്റണും അതു പോലെ തന്നെ. ഇനി കാത്തിരുന്ന്‌ കാണാം

6 comments:

നന്ദന്‍ said...

ടീം ഇന്ത്യയുടെ പുതിയ കോച്ച്‌ ആയി മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഗാരി കിര്‍സ്റ്റണ്‍ നിയമിതനായേക്കും..

ശ്രീ said...

എന്നാലും എനിക്കു തോന്നുന്നത് ഒരു ഇന്ത്യന്‍‌ കോച്ചു മതിയായിരുന്നു എന്നാണ്‍.

ആ ലിസ്റ്റിലാണെങ്കില്‍‌ എനിക്കിഷ്ടം മാര്‍‌ട്ടിന്‍‌ ക്രോ യെ ആണ്‍.
:)

Meenakshi said...

കോച്ചില്ലാത്തതാണ്‌ ഇന്‍ഡ്യക്ക്‌ നല്ലത്‌. നമുക്ക്‌, WORLD CUP CRICKET കിട്ടിയപ്പോഴും, 20-20 കിട്ടിയപ്പോഴും നമുക്ക്‌ കോച്ചില്ലായിരുന്നു

ഉപാസന || Upasana said...

കെപ്ലര്‍ വെസത്സ് കൊള്‍ലാം
:)
ഉപാസന

കറുമ്പന്‍ said...

കൂട്ടത്തില്‍ കിര്‍സ്റ്റിന്‍ തന്നെയാണു കോച്ചെന്ന നിലയില്‍ നല്ലതു എന്നാണെന്റെ അഭിപ്രായം ... അത്ര പ്രതിഭധനനായ ഒരു കളീക്കാരനായിരുന്നില്ല കിര്‍സ്റ്റിന്‍ ... എന്നാല്‍ ഉള്ള പ്രതിഭ മാക്സിമം തേച്ചു മിനുക്കി ദക്ഷിണാഫ്രിക്കയുടെ ഹൈയസ്റ്റ് റണ്‍ ഗെറ്റര്‍ ആയിട്ടാണു വിരമിച്ചത് ... ഒരു കോച്ചെന്ന നിലയില്‍ അങ്ങനെയുള്ളവര്‍ക്കയിരിക്കും ആവറേജ് കളിക്കാരുടെ കഴിവുകള്‍ തേച്ചുമിനുക്കിയെടുക്കാന്‍ സാധിക്കുക... ക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ ദേവും , വിവിയന്‍ റിച്ചാഡ്സും , ഗ്രെഗ് ചാപ്പലും പരാജയം രുചിച്ച കോച്ചിങ്ങില്‍ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ പോലും മികച്ച റിക്കര്‍ഡുകള്‍ ഇല്ലാത്ത വാട്മോറും ബുക്കാനനും വിജയഗാഥകള്‍ രചിച്ചതിന്റെ പിന്നിലെ രഹസ്യവും മറ്റൊന്നല്ല ...

നന്ദന്‍ said...

@ ശ്രീ, നമ്മുടെ കോച്ചിംഗ് സിസ്റ്റമാണ് മാറ്റേണ്ടത്‌. അതിനു വിദേശ കോച്ച്‌ തന്നെ വേണം. ചാപ്പലിന്റേത് പോലെ നേരെ വാ നേരെ പോ ഇടപെടലുകള്‍ നമുക്ക്‌ പരിചയമില്ല. ചാപ്പല്‍ പോയത് നഷ്ടം എന്നു തന്നെയാണ് എനിക്ക്‌ തോന്നിയിട്ടുള്ളത്‌.. പക്ഷേ, കുറച്ചുകൂടി അഡ്മിനിസ്ട്രേറ്റീവ് പദവിയാണ് ചാപ്പലിനു യോജിക്കുക.. :)

@ മീനാക്ഷി, കോച്ചില്ലാതെ ഒന്നു രണ്ടു ടൂര്‍ണ്ണമെന്റുകള്‍ ജയിച്ചു എന്നത്‌ കൊണ്ട് കോച്ച്‌ വേണ്ട എന്ന് പറയാന്‍ പറ്റില്ല. കാരണം, ഒരു കളിക്കാരന്റെ മുഴുവന്‍ കഴിവും പുറത്തു കൊണ്ടു വരാന്‍ കോച്ച്‌ അത്യാവശ്യം :)

@ ഉപാസന, ശരിയാണ്. പക്ഷേ ആ ലിസിറ്റ്ല് വെസ്സല്‍‌സിനേക്കാളും മികച്ചവരുണ്ട്. ഡേവ് നോസ്‌വര്‍ത്തിയും ടെറി ഒലിവറും വളരെ നല്ല തിരഞ്ഞേറടുപ്പുകളായേനെ :)

@ കറുമ്പന്‍, കിര്‍സ്റ്റണ്‍ ആ ലിസ്റ്റില്‍ ഇല്ലായിരുന്നു എന്നാണ് വാര്‍ത്തകളില്‍ നിന്ന്‌ മനസ്സിലാവുന്നത്. എന്തായാലും അത്യാവശ്യം റിസര്‍ച്ച്‌ നടത്തിയിട്ടാണ് ബി സി സി ഐ ആളെ ക്ഷണിച്ചത്. നല്ലതിനാവട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കാം :)