27.11.07

ഗാരി കിര്‍സ്റ്റണ്‍ ഇന്ത്യന്‍ കോച്ച്‌??

ടീം ഇന്ത്യയുടെ പുതിയ കോച്ച്‌ ആയി മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഗാരി കിര്‍സ്റ്റണ്‍ നിയമിതനായേക്കും എന്ന്‌ ക്രിസിന്‍‌ഫോ റിപ്പോര്‍ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ കിര്‍സ്റ്റണ്‍; സുനില്‍ ഗവാസ്കര്‍, രവി ശാസ്ത്രി, എസ്. വെങ്കിട്ടരാഘവന്‍ എന്നിവരടങ്ങുന്ന കോച്ച്‌ സെലക്ഷന്‍ കമ്മിറ്റിയുമായി ചര്‍ച്ച നടത്തി എന്നാണറിവ്‌. ഗ്രഹാം ഫോര്‍ഡിന്റെ കാര്യത്തിലുണ്ടായ തിരിച്ചടിയെത്തുടര്‍ന്ന്‌ കാര്യങ്ങള്‍ പരമരഹസ്യമായിട്ടാണ് ബി സി സി ഐ നീക്കുന്നത്‌. കോച്ച്‌ പദവി കിര്‍സ്റ്റണു തന്നെ എന്ന്‌ ഏകദേശം ഉറപ്പിച്ചതായി പേരു വെളിപ്പെടുത്താന്‍ തയ്യാറാവാതെ ഒരു ബോര്‍ഡ്‌ അംഗം പറഞ്ഞു. കാലാവധിയും മറ്റും സംബന്ധിച്ചുള്ള ബോര്‍ഡിന്റെ നിബന്ധനകള്‍ മാത്രമാണ് ഇനി ബാക്കി.

ഗ്രെഗ് ചാപ്പല്‍ രാജി വെച്ച ഒഴിവിലേയ്ക്ക് 20 അപേക്ഷകളാണ് ബി സി സി ഐക്ക്‌ ലഭിച്ചത്. ഓസ്ട്രേലിയന്‍ പര്യടനത്തിനു മുന്‍പ് തന്നെ കോച്ചിനെ നിയമിക്കും എന്നാണ് വാര്‍ത്തകള്‍.

അപേക്ഷിച്ച മറ്റു പ്രമുഖര്‍ താഴെ പറയുന്നവരാണ്:

1. ചന്ദ്രകാന്ത്‌ പണ്ഡിറ്റ്‌ - മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, മഹാരാഷ്ട്ര കോച്ച്‌
2. റിച്ചാര്‍ഡ് ഡണ്‍ - മുന്‍ ക്വീന്‍സ്‌ലാന്‍ഡ് അക്കാഡമി ഓഫ് എക്സലന്‍സ് ഹെഡ്
3. ടിം ബൂണ്‍ - ലീസ്റ്റര്‍ഷെയര്‍ കോച്ച്‌
4. കെപ്ലര്‍ വെസ്സല്‍‌സ് - മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍
5. ടെറി ഒലിവര്‍ - ക്വീന്‍സ്‌ലാന്‍ഡ് കോച്ച്‌
6. ഡേവ് നോസ്‌വര്‍ത്തി - കാന്റര്‍ബറി കോച്ച്‌
7. മാര്‍ട്ടിന്‍ ക്രോ - മുന്‍ ന്യൂസിലാന്‍‌ഡ് നായകന്‍

ഭൂരിഭാഗം ആള്‍ക്കാരും ഓസ്റ്റ്ട്രേലിയക്കാര്‍ തന്നെ. എങ്കിലും കിര്‍സ്റ്റണ്‍ തന്നെ കോച്ച്‌ പദവി എന്ന്‌ വിശ്വസിക്കാം. ലിസ്റ്റില്‍ പെട്ട പ്രമുഖരായ വെസ്സല്‍‌സും ക്രോ യും ഇതു വരെ തികഞ്ഞ കോച്ച് പദവികള്‍ കൈകാര്യം ചെയ്തതായി അറിവില്ല. കിര്‍സ്റ്റണും അതു പോലെ തന്നെ. ഇനി കാത്തിരുന്ന്‌ കാണാം

23.11.07

ഇംഗ്ലണ്ടിനു വീണ്ടും പിഴച്ചു.

പ്രതിഭാശാലികളുടെ ഒരു കൂട്ടം.. എന്നിട്ടും പറയാന്‍ 1966 ലെ ഒരേയൊരു ലോകകിരീടം മാത്രം. അതാണ് ഒറ്റ വാക്കില്‍ ഇംഗ്ല്ലണ്ട് ദേശീയ ഫുട്ബോള്‍ ടീം.. ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ട്‌ ഒരിക്കല്‍ കൂടി ഒരു പ്രധാന ടൂര്‍ണമെന്റില്‍ എങ്ങുമെത്താതെ പുറത്തായി.. യൂറോ 2008 ല്‍ ഇനി ഇംഗ്ലണ്ട് ഇല്ല..

ലോകത്തെ ഏറ്റവും പ്രൊഫഷണല്‍ ലീഗ് ഫുട്ബോള്‍ നടക്കുന്ന രാജ്യമാണ് ഇംഗ്ലണ്ട്. വര്‍ഷം മുഴുവന്‍ തീര്‍ത്തും വാശിയേറിയ മത്സരങ്ങള്‍ നടക്കുന്നു. ദേശീയ ടീമിലെ എല്ലാവരും പ്രമുഖ ക്ലബ്ബുകളില്‍ കളിക്കുന്നു. എന്നിട്ടും അന്താരാഷ്ട്ര തലത്തിലെത്തുമ്പോള്‍ സ്ഥിരമായി കാലിടറുന്നത്‌ ഇംഗ്ലണ്ടിനും പതിവായിരിക്കുന്നു. തോല്‍‌വിയെ തുടര്‍ന്ന്‌ മാനേജര്‍ സ്റ്റീവ്‌ മക്‌ലാറന്റെ തൊപ്പിയും തെറിച്ചു. ഇനിയാര് എന്ന ചോദ്യവുമായി ഫുട്ബോള്‍ അസോസിയേഷന്‍ എങ്ങുമെങ്ങും എത്താതെ നില്‍ക്കുന്നു..

പത്രക്കുറിപ്പുകളിലും പ്രമുഖ ആരാധക ഫോറങ്ങളിലും അടുത്ത മാനേജരുടെ പേരു ചൊല്ലി ചര്‍ച്ചകള്‍ സജീവം. പ്രമുഖരുടെ പേരുകള്‍ ഇവയാണ്..

1. ഹോസെ മൌറീഞ്ഞോ: “ദ സ്പെഷ്യല്‍ വണ്‍” (The Special One) ലോക ഫുട്ബോളിലെ ഏറ്റവും ഹൈ പ്രൊഫൈല്‍ ജോലി ഏറ്റെടുക്കുമോ?? ഓരോ ഇംഗ്ലണ്ടുകാരനും ചോദിക്കുന്ന ചോദ്യമാണിത്‌. ടീമിനെ സ്നേഹിക്കുന്ന എല്ലാവരും രഹസ്യമായിട്ടെങ്കിലും മനസ്സിന്റെ കോണില്‍ ഒളിപ്പിച്ചു വെയ്ക്കുന്ന ഒരാഗ്രഹം. (ഈയുള്ളവനും അതാഗ്രഹിക്കുന്നുണ്ടേ) കാരണം ഇംഗ്ലണ്ടിനു മുഴുവന്‍ അറിയാം മൌറീഞ്ഞോയുടെ കഴിവ്‌. മൌറീഞ്ഞോ വന്നാല്‍ ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടാനാവില്ല എന്ന്‌ ആരാധകര്‍ വിശ്വസിക്കുന്നു. എതിരാളികള്‍ക്കും അല്പം ഭീതിയുണ്ടാവുമെന്ന്‌ തീര്‍ച്ച.. പക്ഷേ.. മൌറീഞ്ഞോ വരുമോ??

2. അലന്‍ ഷിയറര്‍: മുന്‍ ഇംഗ്ലണ്ട് നായകന്‍. ഇതുവരെ മാനേജര്‍ വേഷം അണിഞ്ഞിട്ടില്ല എന്നതാണ് ഇംഗ്ലണ്ടിലെ ഫുട്ബോള്‍ ഭ്രാന്തന്മാര്‍ കണ്ടെത്തിയിരിക്കുന്ന ഒരേയൊരു ന്യൂനത. പക്ഷേ ജുര്‍ഗന്‍ ക്ലിന്‍സ്‌മാനും (ജര്‍മ്മനി), മാര്‍ക്ക് വാന്‍ ബാസ്റ്റനും (ഹോളണ്ട്) വിജയകരമായി ടീമുകളെ മാനേജ് ചെയ്തതു കണ്ട് ഫുട്ബോള്‍ അസോസിയേഷനും ഒരു പരീക്ഷണം നടത്താവുന്നതേയുള്ളൂ.

3. മാര്‍ട്ടിന്‍ ഓ നീല്‍: ഇപ്പോഴത്തെ ആസ്റ്റണ്‍‌വില്ല മാനേജര്‍. പ്രതിഭാശാലി. തന്ത്രങ്ങളില്‍ മൌറിഞ്ഞോയുടെ ഒപ്പം നില്‍ക്കും.. പക്ഷേ, വില്ല വെടിഞ്ഞ്‌ ഓ നീല്‍ വരുമോ എന്നത്‌ കണ്ടറിയണം.

4. ആഴ്സേന്‍ വെംഗര്‍: ആഴ്സനല്‍ മാനേജര്‍. തികഞ്ഞ പ്രൊഫഷണല്‍. ഇപ്പോഴത്തെ ആഴ്സനല്‍ ടീമിന്റെ പ്രകടനം മാത്രം മതി വെംഗര്‍ എന്ന പ്രതിഭയെ അറിയാന്‍. ഒരു മികച്ച തിരഞ്ഞെടുപ്പ്‌ എന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ തവണ ചര്‍ച്ചകളില്‍ സ്റ്റീവ്‌ മക്‌ലാരനു തുല്യം സാധ്യത കല്പിക്കപ്പെട്ടിരുന്നു. പക്ഷേ പ്രകടമായ ഇംഗ്ല്ലീഷ് വിരോധം അന്നത്തെപ്പോലെ തന്നെ ഇക്കുറിയും വിനയായേക്കും.

5. ഗസ്‌ ഹിഡ്ഡിങ്ക്‌: മുന്‍ ഹോളണ്ട്, ദക്ഷിണ കൊറിയ പരിശീലകന്‍. ഇപ്പോള്‍ റഷ്യയെ പരിശീലിപ്പിക്കുന്നു. യൂറോ 2008 വരെ റഷ്യയുമായി കരാറുണ്ട്. ദേശീയടീമുകളെ സ്തുത്യര്‍ഹമായ രീതിയില്‍ പരിശിലിപ്പിക്കുന്നതില്‍ പ്രത്യേക വൈഭവം ഹിഡ്ഡിങ്കിനുണ്ട്‌.

6. ലൂയിസ് ഫെലിപ്പേ സ്കോളാരി: ആമുഖം ആവശ്യമില്ലാത്ത ബ്രസീലുകാരന്‍. കഴിഞ്ഞതവണ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. പക്ഷേ തിരഞ്ഞെടുപ്പിന്റെ ഉള്ളിലെ കളികള്‍ എന്നത്തേയും പോലെ ആരാധകര്‍ക്ക്‌ അന്യം. ഇപ്പോള്‍ പോര്‍ച്ചുഗല്‍ ദേശീയടീമിന്റെ പരിശീലകന്‍.

7. ഹാരി റെഡ്‌‌നാപ്പ്‌: ഇപ്പോഴുള്ളതില്‍ ഏറ്റവും മികച്ച ഇംഗ്ല്ലീഷ്‌ മാനേജര്‍ എന്ന്‌ നിസ്സംശയം പറയാം. തെളിവിനായി പോര്‍ട്സ്മൌത്ത്‌ ക്ലബ്ബിന്റെ കളി കണ്ടാല്‍ മതി. ഇക്കുറി ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത്‌ ഹാരി “ഹൌഡിനി” റെഡ്‌‌നാപ്പിനാണ്.

8. സാം അലാര്‍ഡയസ്‌: ന്യൂകാസില്‍ യുണൈറ്റഡ്‌ മാനേജര്‍. ഇദ്ദേഹത്തിന്റെ ഫുട്ബോള്‍ ശൈലിയോട് ഇംഗ്ലണ്ടുകാര്‍ക്ക്‌ മമതയില്ല എന്നത്‌ തിരഞ്ഞെടുക്കപ്പെടുവാനുള്ള സാധ്യത കുറയ്ക്കുന്നു..

എന്റെ വോട്ട് മൌറീഞ്ഞോയ്ക്കാണ്. കാരണം തലക്കനം കൂടിയ പ്രതിഭാശാലികളെ പരിശീലിപ്പിക്കാന്‍ അതിലും തെറിച്ചൊരു മാനേജര്‍ വേണമെന്നാണ് എന്റെ പക്ഷം. മേല്പറഞ്ഞ ലിസ്റ്റില്‍ മൌറീഞ്ഞോയ്ക്കു മാത്രമുള്ളതാണ് ആ കഴിവ്‌. രണ്ടാം ചോയ്സ് ഓ നീല്‍ തന്നെ..

വിവരങ്ങള്‍ക്ക് കടപ്പാട്‌: സ്കൈ സ്പോര്‍ട്സ്‌

ഓഫ് സൈഡ്: ഫുട്ബോളില്‍ ലോകത്തെ ഏറ്റവും ഹൈ പ്രൊഫൈല്‍ ജോലി ഇംഗ്ലണ്ട്‌ പരിശീലകസ്ഥാനം തന്നെ. ക്രിക്കറ്റില്‍ ഇന്ത്യന്‍ പരിശീലകസ്ഥാനവും. പക്ഷേ പരിശീലകന്‍ ഇല്ലാതെയും ടീം ഇന്ത്യ കളിക്കും, ജയിക്കും.. മുഴുവന്‍ പ്രതിഭയും പുറത്തെടുക്കാതെ തന്നെ കളി ജയിപ്പിക്കാന്‍ നമ്മുടെ ചുണക്കുട്ടികള്‍ക്ക്‌ കഴിവുണ്ട് എന്നതാണ് അതിലെ വ്യത്യാസം. അപ്പോള്‍ ഇവര്‍ യഥാര്‍ത്ഥ പ്രതിഭയില്‍ കളിച്ചാലോ??

18.11.07

കുംബ്ലെ - അനുയോജ്യനായ നായകന്‍.

അനില്‍ കുംബ്ലെയ്ക്ക് ഒരു ആമുഖം ആവശ്യമില്ല. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഇന്ത്യന്‍ ബൌളിംഗ്‌ ഒറ്റയ്ക്ക് ചുമലിലേറ്റുന്ന മഹാനായ പോരാളി. ഈ കഴിഞ്ഞ പതിനേഴു വര്‍ഷങ്ങള്‍ക്കിടയില്‍ കുംബ്ലെയ്ക്ക് കൂട്ടായി വളരെയധികം പേര്‍ വന്നു.. ജവഗല്‍ ശ്രീനാഥ്, വെങ്കിടേഷ്‌ പ്രസാദ്‌ തുടങ്ങി പലരും.. ഇപ്പോള്‍ ഹര്‍ഭജന്‍ സിംഗിലും, സഹീര്‍ഖാനിലും, നമ്മുടെ സ്വന്തം ശ്രീശാന്തിലും എത്തി നില്‍ക്കുന്നു ആ ലിസ്റ്റ്‌. പക്ഷേ ഇപ്പോഴും മാറ്റമില്ലാത്തത്‌ കുംബ്ലെയ്ക്ക് മാത്രം.. മുപ്പത്തിയേഴാം വയസില്‍ രാജ്യത്തെ നയിക്കാനുള്ള ഭാഗ്യം (?) ഒടുവില്‍ കൂട്ടുകാരുടെ “ജംബോ“യ്ക്ക് കിട്ടിയിരിക്കുന്നു. പലതവണ പരസ്യമായി തന്റെ ആഗ്രഹം പറഞ്ഞിട്ടും കണ്ണടച്ച സെലക്ടര്‍മാര്‍ക്ക്‌ ഒടുവില്‍ കുംബ്ലെയെ തന്നെ ശരണം പ്രാപിക്കേണ്ടി വന്നു എന്നത്‌ സത്യം. മഹേന്ദ്ര സിംഗ്‌ ധോണി എന്ന പൊന്മുട്ടയിടുന്ന താറാവിനെ അത്രയെളുപ്പം കുരുതി കൊടുക്കാന്‍ കഴിയില്ല എന്ന്‌ സെലക്ടര്‍മാര്‍ മനസ്സിലാക്കിയത്‌ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നല്ലതിനാവട്ടെ..

വിശേഷണങ്ങള്‍ ഏറെയാണ് ജംബോ ഭായ് ക്ക്‌.. തളരാത്ത പോരാളി എന്നത് അവയില്‍ ഒന്നു മാത്രം. കളിയെ സേവിക്കുന്ന, ടീമിനെ സേവിക്കുന്ന കുംബ്ലെയുടെ ഏറ്റവും മികച്ച വിശേഷണവും അതാണ്. ദിവസം മുഴുവനും ഒരേ എന്‍ഡില്‍ നിന്ന്‌ യാതൊരു മടിയും കൂടാതെ എത്ര ഓവറുകളും എറിയാനുള്ള സന്നദ്ധത. ആയിരക്കണക്കിന് എല്‍ ബി ഡബ്ല്യു അപ്പീലുകള്‍ നിരസിക്കപ്പെട്ടേക്കാം, അത്രയും തന്നെ ക്യാച്ചുകള്‍ തന്റെ കൂട്ടാളികള്‍ നിലത്തിട്ടേക്കാം.. എന്നാലും കുംബ്ലെ തളരില്ല. അല്പം പോലും നിരാശ പ്രകടിപ്പിക്കാതെ പന്തുമായി തന്റെ ബൌളിംഗ് മാര്‍ക്കിലേയ്ക്ക്‌ നടക്കുന്ന കുംബ്ലെ ക്രിക്കറ്റ് കാണുന്ന എതൊരു ഇന്ത്യാക്കാരനും പരിചിതമായ കാഴ്ചയാണ്. ഇതു പോലെ ഒരു പോരാളിയെ പിന്‍‌തുടരാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ യുവത്വത്തിനു കഴിയില്ലെങ്കില്‍, മറ്റൊരാളെയും പിന്‍‌തുടരാന്‍ അവര്‍ യോഗ്യരല്ല..

വളരെയധികം മത്സരപരിചയമുള്ള ഒരാള്‍ തന്റെ പ്രകടനങ്ങളെക്കുറിച്ച്‌ ആരെയും ബോദ്ധ്യപ്പെടുത്തേണ്ടതില്ല. തനിക്ക്‌ എപ്പോള്‍ അവസരം കിട്ടുന്നു, ആരൊക്കെ വിമര്‍ശിക്കുന്നു എന്ന്‌ ആലോചിച്ച് തലപുണ്ണാക്കേണ്ടതില്ല. കൂട്ടുകാരുടെ ജംബോയ്ക്ക് ടീമംഗങ്ങളില്‍ നിന്ന്‌ ഏറ്റവും ഉയര്‍ന്ന ബഹുമാനം പ്രതീക്ഷിക്കാം. ഏറ്റവും മുതിര്‍ന്ന കളിക്കാരന്‍ എന്ന നിലയിലും, തളരാത്ത പോരാളി എന്ന നിലയിലും.

പ്രകടനങ്ങളെക്കുറിച്ചോര്‍ത്ത്‌ കുംബ്ലെ തലപുണ്ണാക്കില്ല എന്നെനിക്കുറപ്പുണ്ട്. കളിയെ അറിയുന്ന, കളിക്കാരെ അറിയുന്ന, എന്നും ബൌളിംഗിന്റെ അടിസ്ഥാന പാഠങ്ങളായ ക്ഷമയിലും കൃത്യതയിലും മാത്രമൂന്നി കുംബ്ലെ വരികയാണ്. കൂട്ടുകാരുടെ സഹകരണവും പ്രയത്നവും മാത്രം ആവശ്യപ്പെട്ടു കൊണ്ട്.. പുതിയ ടീം ഇന്ത്യയെ വാര്‍ത്തെടുക്കാന്‍.. യുവത്വത്തിനെ നേരായ ദിശയില്‍ നയിക്കാന്‍.. പ്രാര്‍ത്ഥിക്കാം നമുക്ക്.. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൌളര്‍ നമ്മളെ നിരാശരാക്കില്ല എന്ന്‌..

15.11.07

സ്വാഗതം..

മാന്യ ബൂലോകവാസികളെ..

കെട്ടിലും മട്ടിലും അല്ലറചില്ലറ പുതുമകളുമായി എക്സ്ട്രാ ടൈം നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ്.. എല്ലാ വിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു..

മുന്‍പ്‌ ഫുട്ബോള്‍ മാത്രമായിരുന്നു എക്സ്ട്രാ ടൈമില്‍ ചര്‍ച്ച ചെയ്തിരുന്നത്‌.. ആ പതിവു മാറ്റി ക്രിക്കറ്റ്‌ കൂടി ഉള്‍പ്പെടുത്തുകയാണ്.. എന്റെ കാഴ്കപ്പാടില്‍ കളിയെ വിവരിക്കാന്‍ ഒരു ശ്രമം മാത്രം..

വിശേഷങ്ങളുമായി ഉടന്‍ എത്തുന്നതാണ്..

ബ്ലോഗിന്റെ ഡിസൈനില്‍ പോരായ്മകള്‍ ഉണ്ടാവാം. അതില്‍ ഇപ്പോഴും അഴിച്ചുപണികള്‍ നടന്നു കൊണ്ടിരിക്കുകയാണ്.. :)

എല്ലാവരുടെയും പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട്..

സ്നേഹപൂര്‍വ്വം, നന്ദന്‍..