20.1.08

WACA (പെര്‍ത്ത്‌) ടോസ്റ്റ്‌..

ഇതാണ് കളി.. ഇന്ത്യ ഒരു മത്സരം ജയിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ ഇതിനു വേണ്ടിയായിരുന്നു.. ഓസീസിന്റെ മുഖത്തടിച്ച പോലെ ഒരു വിജയം.. അഹങ്കാരിക്കൂട്ടത്തിന്റെ പതനത്തിനു തുടക്കം ഇവിടെയാവട്ടെ എന്നുകൂടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.. എക്സ്ട്രാ ടൈമിന്റെ പതിവ്‌ ശൈലിയല്ല ഈ പോസ്റ്റില്‍.. മറിച്ച്‌ ഇന്ത്യന്‍ ടീമിനെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സാധാരണ ആരാധകന്റെ വാക്കുക്കളാണിത്‌.. വിശകലനമല്ല.. ഇനി കളിയിലേയ്ക്ക്‌..

നേരായ മാര്‍ഗത്തില്‍ കളിച്ചാല്‍ ഓസീസിനു കളി ജയിക്കാന്‍ കഴിവില്ല എന്നതിനു ഒരു തെളിവു കൂടിയാണ് പെര്‍ത്തിലെ ഇന്ത്യയുടെ വിജയം. സ്ലെഡ്ജിംഗ് ഇല്ലാതെ ഓസീസില്ല.. കഴിഞ്ഞ ഒരു ടെസ്റ്റ്‌ കൊണ്ട്‌ ലോകം മുഴുവന്‍ ഓസീസിനെതിരേ തിരിഞ്ഞതും അതിനു ആക്കം കൂട്ടി.. ഇന്ത്യയുടെ കളി മിടുക്കിനെ കുറച്ചു കാണുകയല്ല.. ഈ ടെസ്റ്റിലെ ഒറ്റ സെഷനില്‍ പോലും ഓസീസിനു ഇന്ത്യയുടെ മേല്‍ പിടി മുറുക്കാനായില്ല എന്നത്‌ ഇന്ത്യയുടെ മിടുക്കിനു തെളിവാണ്.. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ ഒരേയൊരു ലക്ഷ്യത്തോടെ കളിച്ചാണ് ഇന്ത്യ ജയിച്ചത്.

കളിയുടെ ടേണിംഗ് പോയിന്റ് എന്നത്‌ സേവാഗിനു അവകാശപ്പെട്ടിരിക്കുന്നു.. റിക്കി പോണ്ടിംഗിനെ നിര്‍ത്തിപ്പൊരിച്ച 7 ഓവര്‍ സ്പെല്ലിനു ശേഷം ഇശാന്ത്‌ ശര്‍മ്മയ്ക്ക്‌ വിശ്രമം നല്‍കാന്‍ കുംബ്ലെ തീരുമാനിക്കുന്നു.. പകരമെത്തിയ ആര്‍ പി സിംഗ്‌ തന്റെ തൊപ്പി അമ്പയറിനെ ഏല്‍പ്പിച്ച്‌ ബൌളിംഗ്‌ മാര്‍ക്കിലേയ്ക്ക്‌ നടന്നു തുടങ്ങിയിരിക്കുന്നു.. ബൌളിംഗ് എന്‍ഡില്‍ നില്‍ക്കുന്ന കുംബ്ലെയുടെ അടുത്തേയ്ക്ക് വീരു ഓടിയെത്തുന്നു.. “അനില്‍ഭായ്, ഏക് ഓര്‍ ദേനാ.. വോ ദസ് ഓവര്‍ ഡാല്‍ സക്തേ ഹെ..” കുംബ്ലെ അല്പമൊന്നാലോചിച്ചിട്ട്‌ മിഡ് ഓണില്‍ നില്‍ക്കുന്ന ഇശാന്തിനെ വിളിയ്ക്കുന്നു.. “ഇശാന്ത്‌, ഏക്‌ ഓര്‍ കരേഗാ ക്യാ?” “ഹാ” മറുപടിയുടെ ദൃഢത ഞാന്‍ അറിഞ്ഞു.. സ്റ്റമ്പ്‌ മൈക്രോഫോണിലൂടെ ലോകം മുഴുവന്‍ അത്‌ കേട്ടു.. പിന്നെ പയ്യന്‍ ചെയ്തത്‌ ചരിത്രം.. ഉറച്ച കാല്‍‌വെപ്പുകളോടെ ഒരു സ്വപ്നത്തിലെന്ന പോലെ കുതിച്ച്‌ വരുന്ന ഇശാന്തിനെ കണ്ടപ്പോള്‍ എന്റെ മനസ്സ്‌ മന്ത്രിച്ചു.. “c'mon boy.. you can do it.." അവനത്‌ ചെയ്യുകയും ചെയ്തു.. അതു വരെയുള്ളതില്‍ ഏറ്റവും മികച്ച പന്ത്‌ അവന്‍ ആ നിമിഷത്തേയ്ക്ക്‌ കരുതി വെച്ചിരുന്നു.. ആറടി ആറിഞ്ച്‌ ഉയരത്തില്‍ നിന്ന്‌ കുതിച്ച പന്ത്‌ ഓസീസ്‌ നായകനെ വിഷമവൃത്തത്തിലാക്കി. ഡ്രൈവ്‌ ചെയ്യാന്‍ കഴിയാത്ത ലെംഗ്ത്‌.. പുള്‍ ചെയ്യാനും കഴിയുകയില്ല.. പ്രതിരോധിക്കാന്‍ ശ്രമിച്ച പോണ്ടിംഗിന്റെ ബാറ്റിലുരഞ്ഞ്‌ സ്ലിപ്പില്‍ ദ്രാവിഡിന്റെ കൈയ്യിലെത്തിയപ്പോള്‍ ആര്‍ത്തു വിളിച്ചു കൊണ്ട് ഞാന്‍ ചാടിയെണീറ്റിരുന്നു.. എന്തുകൊണ്ടോ ചക് ദേ ഇന്ത്യയിലെ “മൌലാ മേരെ ലേ ലെ മേരി ജാന്‍“ എന്ന ഗാനമാണ് എന്റെ മനസ്സിലെത്തിയത്‌..

ഗില്‍ക്രസ്റ്റിനെ പുറത്താക്കി വീരു വീണ്ടും മാജിക്‌ കാട്ടിയെങ്കിലും തന്റെ ബൌളറില്‍ വീരുവിനുള്ള വിശ്വാസത്തിന്റെ പേരിലായിരിക്കും ഈ ടെസ്റ്റില്‍ ഞാന്‍ വീരുവിനെ ഓര്‍ക്കുക.. കുറച്ചു നാളുകള്‍ക്ക്‌ ശേഷം ക്രിക്കറ്റ്‌ ആര്‍കൈവ്സില്‍ നോക്കുമ്പോള്‍ ഇശാന്ത്‌ ശര്‍മ്മയുടെ പേരില്‍ ഒരേയൊരു വിക്കറ്റ്‌ മാത്രം.. പക്ഷേ അതിലുമൊക്കെ എത്രയോ വല്യ കാര്യമാണ് ഈ പത്തൊമ്പതുകാരന്‍ ചെയ്തത്.. പുതിയ തലമുറയിലെ ഫാസ്റ്റ് ബൌളര്‍മാരില്‍ ആന്‍ഡ്രൂ ഫ്ലിന്റോഫ് മാത്രമാണ് പോണ്ടിംഗിനെ ഇത്രയും വിഷമിപ്പിച്ചിരിക്കുന്നത്.. പക്ഷേ അതു വെറും ഒരോവര്‍ മാത്രമേ നീണ്ടിരുന്നുള്ളൂ.. അവസാന പന്തില്‍ പോണ്ടിംഗിന്റെ വിക്കറ്റ്‌ വീഴ്ത്തി ഫ്ലിന്റോഫ് ആ മത്സരം വിജയിച്ചു.

അമ്പയര്‍മാരുടെ പിഴവുകള്‍ ഇത്തവണ ഓസീസിനെതിരെയായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതായിരുന്നു.. മൈക്കള്‍ ഹസിയും അന്‍ഡ്രൂ സൈമണ്ട്സും പുറത്തായത് തെറ്റായ തീ‍രുമാനങ്ങളിലൂടെയായിരുന്നു. കഴിഞ്ഞ ടെസ്റ്റിലെ അമ്പയര്‍മാരുടെ പ്രകടനം കണ്ട ഒരു ഇന്ത്യന്‍ ആരാധകനും അതിനെ ചൊല്ലി വിഷമിക്കുകയില്ല എന്നെനിക്കുറപ്പാണ്.. (എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയുക കണക്കായിപ്പോയി എന്നാവും) സൈമണ്ട്സിന്റെ ബാറ്റിലുരഞ്ഞ പന്താണ് പാഡില്‍ കൊണ്ടത്, അമ്പയറുടെ പിഴവാണ്‌ അതെന്ന്‌ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലേ ചൂണ്ടിക്കാട്ടിയപ്പോള്‍ ഗവാസ്കര്‍ നല്‍കിയ മറുപടിയാണ് എന്നെ ചിരിപ്പിച്ചത്.. ഇതാ സണ്ണിയുടെ വാക്കുകള്‍ “You cannot blame the umpire for that decision.. It's the problem with symond's bat.. it's a silencer bat.. in sydney, he nicked one and the umpire didn't hear it.. today also he nicked one, and naturally the umpire didn't hear!.. it's the bat baba.. you cannot blame billy bowden" ചെറുചിരിയോടെ സണ്ണി കൊടുത്ത കൊട്ട്‌ ആര്‍ക്കെന്ന്‌ വ്യക്തം.. :)

മത്സരശേഷം ഇര്‍ഫാന്‍ പഠാനോടൊത്തുള്ള അഭിമുഖത്തില്‍ താന്‍ ഫോമിലല്ലായിരുന്ന കാലത്തെ പറ്റി പറഞ്ഞതും ശ്രദ്ധേയമായി.. താന്‍ നല്ലവണ്ണം പന്തെറിയുന്നില്ലായിരുന്നു എന്ന്‌ തുറന്ന്‌ സമ്മതിച്ച ഇര്‍ഫാന്റെ മനസ്സ്‌ ഒരു ഫാസ്റ്റ്‌ ബോളറിനു ചേര്‍ന്നതെന്ന്‌ തെളിയിക്കുക്കയായിരുന്നു ആ ഇരുപത്തിമൂന്നുകാരന്‍.. ഈ ചെറുപ്രായത്തിലും ഇത്രയധികം പക്വതയോടെ സംസാരിക്കുന്നു എന്നത്‌ അദ്ഭുതപ്പെടുത്തുന്നതാണ്.. കുട്ടിത്തം വിട്ടുമാറാത്ത ആര്‍ പി സിംഗിന്റെ കളിചിരികളും.. സൈമണ്ട്‌സിനെ പുറത്താക്കിയിട്ട് ഒരു കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടിയ കുംബ്ലെയും.. പെര്‍ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു ഓര്‍ക്കാനേറെയാണ്..

പറയാനാണെങ്കില്‍ എല്ലാവരെയും കുറിച്ച്‌ ഏറെ പറയാനുണ്ട്.. ആദ്യ ഇന്നിംഗ്സില്‍ ഉജ്ജ്വലമായി ബാറ്റ് ചെയ്ത സച്ചിനും ദ്രാവിഡും. രണ്ടാം ഇന്നിംഗ്സില്‍ ലക്ഷ്മണ്‍, ആദ്യ ഇന്നിംഗ്സില്‍ സ്ട്രൈക്കില്‍ നിന്ന്‌ ഹസി മാറാതിരിക്കാന്‍ തന്റെ ജീവന്‍ ആ പന്തിലാണ് എന്ന മട്ടില്‍ ചാടി വീണ് പന്തു പിടിച്ച ദാദ.. ഉജ്വലമായി വിക്കറ്റ് കാത്ത ധോണി, സില്ലി പോയിന്റില്‍ നന്നായി ഫീല്‍ഡ് ചെയ്ത ജാഫര്‍.. അങ്ങനെയങ്ങനെ.. കുംബ്ലെ പറഞ്ഞത്‌ ശരിയാണ്.. “ഇത് ടീമിന്റെ വിജയമാണ്..”

അണിയറയില്‍ പ്രവര്‍ത്തിച്ചവരെ മറക്കാനാവില്ല.. റോബിന്‍ സിംഗ്, വെങ്കിടേശ് പ്രസാദ്.. പിന്നെ ടീമിനു ഏറ്റവും ആവശ്യമുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌ പറന്നെത്തിയ നമ്മുടെ പുതിയ കോച്ചിനും.. തന്റെ അനുഭവസമ്പത്തുമുഴുവന്‍ അദ്ദേഹം പകര്‍ന്നു കൊടുത്തിട്ടുണ്ടാവും.. താങ്കളുടെ വരവ് ഇന്ത്യന്‍ ക്രിക്കറ്റിനു നല്ല ശകുനമാണ് കിര്‍സ്റ്റണ്‍.. ഒരുപാട്‌ വിജയങ്ങള്‍ക്ക് ടീമിനെ വാര്‍ത്തെടുക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം..

ഇനി അഡിലെയ്ഡിലേയ്ക്ക്‌... കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ എത്തിയപ്പോള്‍ ഇന്ത്യ ജയിച്ചത്‌ അവിടെയായിരുന്നു.. ഇക്കുറിയും വിജയം നമ്മുടെ കൂടെ നില്‍ക്കുമെന്ന്‌ പ്രതീക്ഷിക്കാം...

7.1.08

ഇന്ത്യ തോറ്റു.. പതിനാലു പേരോട്!!!

ഇതിലും മികച്ചൊരു തലക്കെട്ട്‌ എനിക്ക്‌ കിട്ടുന്നില്ല.. തീര്‍ത്തും നിരാശാജനകം. ഇതു പോലെ കഴിവുകെട്ട അമ്പയറിംഗ് ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.. ഇതിനേക്കുറിച്ച് ഇപ്പോള്‍ തന്നെ ഒരുപാട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാവാം. ഇനിയും തുടരുകയും ചെയ്യും.. പക്ഷേ, നമ്മുടെ വരുതിയില്‍ നിന്ന ഒരു കളി ഓസീസിന് അടിയറ വെയ്ക്കേണ്ടി വന്നു എന്ന കാര്യം ക്രിക്കറ്റിനേയും ഇന്ത്യന്‍ ടീമിനെയും സ്നേഹിക്കുന്ന ഒരാളും മറക്കില്ല..

ഓസീസ്‌ ലോകത്തെ ഏറ്റവും മികച്ച ടീമായിരിക്കും. പക്ഷേ അഹങ്കാരികളുടെ ഒരു കൂട്ടമാണത്‌. തങ്ങളെ കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ എന്ന അഹന്ത. അതിനു ചെറിയ രീതിയിലെങ്കിലും അടി കിട്ടിയാ‍ല്‍ പിന്നെ വായ കൊണ്ടാണ് ഓസീസ് കളിക്കുക. അപ്പോള്‍ പിന്നെ അത് ക്രിക്കറ്റല്ലാതാവുന്നു.. അവര്‍ക്ക്‌ എന്തുമാവാം, ബാക്കി ടീമിനൊന്നും പാടില്ല.. നമ്മുടെ ഭജി പറഞ്ഞത് തീര്‍ത്തും ശരിയാണ്.. “Ausis are bad losers” തോല്‍ക്കുമെന്ന്‌ കണ്ടാല്‍ പിന്നെ ക്രിക്കറ്റിന്റെ സ്പിരിറ്റൊന്നും ഓസീസിനു ബാധകമല്ല..

വംശീയമായി അധിക്ഷേപിച്ചുവത്രേ.. അതിനു മറുപടി പറയാതിരിക്കാന്‍ അവന്റെ വായിലെന്താ ആരേലും കപ്പ കേറ്റി വെച്ചിരുന്നോ?? എന്നിട്ട് സ്കൂള്‍ പിള്ളേരുടെ പോലെ അമ്പയറിനോട്‌ ചെന്നു പറഞ്ഞേക്കുന്നു.. “സാറെ സാറെ ദാ ഈ സര്‍ദാര്‍ജി എന്നെ കുരങ്ങാ എന്ന്‌ വിളിച്ചു!!” അതു കേട്ട വിദ്വാനോ?? കണ്ണും കാണില്ല ചെവിയും കേള്‍ക്കില്ല. ഏതായാലും ഹര്‍ഭജന്‍ അങ്ങനെ വിളിക്കുന്നത് ഞങ്ങള്‍ കേട്ടില്ല എന്ന്‌ പറയാനുള്ള “മഹാമനസ്ക്കത” കാണിച്ചു.. (ഇനി ഓസീസ്‌ കൊച്ചിയിലെങ്ങാനും കളിക്കാന്‍ വന്നാല്‍ എന്തു ത്യാഗം സഹിച്ചിട്ടായാലും ഞാന്‍ പോയി ഇവന്മാര്‍ക്കെല്ലാത്തിനും എതിരെ ബാനര്‍ എഴുതും.. വംശീയമായിട്ടാണേലും അല്ലേലും.. രണ്ടു പറയാതെ എനിക്കൊരു സമാധാനമില്ല!!! പന്ന.. @@##$@#@#@#@ മക്കള്‍)

ഇന്ത്യ തോറ്റതിലല്ല എനിക്ക് സങ്കടം.. പതിനാലു പേര്‍ ചേര്‍ന്നിട്ട്‌ രണ്ടു പേരെ (ബാറ്റു ചെയ്യാന്‍ രണ്ടു പേരാണല്ലോ പിച്ചില്‍!) ആക്രമിക്കുക എന്നു പറയുന്ന പരിപാടി ആണും പെണ്ണും കെട്ട ഏര്‍പ്പാടാണ്.. ഇതൊന്നും ചെയ്യാ‍തെ തന്നെ ഓസീസിന് ജയിക്കാനുള്ള കഴിവുണ്ട്, അവരത് ചെയ്യാത്തതിലാണ് സങ്കടം.. നിലത്തു നിന്ന്‌ പന്തെടുത്തിട്ട് ക്യാച്ച്‌ ആണെന്നു പറയുന്ന പോണ്ടിംഗിനെ കണ്ടിട്ട് എനിക്ക് അവജ്ഞ തോന്നി.. പന്തില്‍ തന്നെ ദൃഷ്ടിയുറപ്പിച്ച്‌ ചീറ്റപ്പുലിയെപ്പോലെ ചാടി അതു പിടിക്കാന്‍ കാണിച്ച ആ മികവ് താങ്കളുടെ സ്വഭാവത്തിലും കൊണ്ടു വരാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ അത്‌ വളരെയധികം ഗുണം ചെയ്യും മിസ്റ്റര്‍ പോണ്ടിംഗ്‌..

ഞാനിതൊക്കെ മലയാളത്തിലെഴുതി വെച്ചിട്ട് എന്തു കാര്യം!! ഓസീസ് ടീം ഇതു വായിച്ചിട്ട് നന്നാവാനോ!! എവിടെ?? (ദൈവമേ കലിപ്പ്‌ തീരണല്ലില്ലോ!!)

ഇന്ത്യന്‍ ആരാധകരോട് ഒരു വാക്ക്‌.. നമ്മള്‍ വീരോചിതമായിട്ട് പൊരുതിയിട്ട് തന്നെയാണ് തോറ്റത്‌.. ടി വി യില്‍ കളി കണ്ട ആര്‍ക്കും അത്‌ മനസ്സിലാകും. രണ്ടാമിന്നിംഗ്സില്‍ എളുപ്പം ഔട്ട് ആയി എന്നത് കൊണ്ട്‌ ലക്ഷ്‌മണും സച്ചിനും ഇന്ത്യയെ തോല്‍‌വിയിലേയ്ക്ക്‌ തള്ളിയിട്ടു എന്നു പറയുന്ന വിമര്‍ശകര്‍ക്ക്‌.. അവര്‍ ശ്രമിച്ചത് ഇന്ത്യയെ ജയിപ്പിക്കാനാണ്. റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ വിക്കറ്റ്‌ വീഴുന്നത് സ്വാഭാവികം. ലക്ഷ്‌മണിനു ബൌണ്‍സ് ലഭിക്കാതിരുന്ന ഒരു പന്താണ് കുഴി തോണ്ടിയതെങ്കില്‍, പ്രതീക്ഷച്ചതിലും കുത്തിയുയര്‍ന്ന ഒരു പന്താണ് സച്ചിനെ ചതിച്ചത്. അതു വരെ മികച്ച രീതിയില്‍ കളിച്ച അവര്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു എന്ന്‌ ഒരിക്കലും പറയാനാവില്ല. പ്രത്യേകിച്ച്‌ ഒന്നാമിന്നിംഗ്സിലെ ബാറ്റിംഗ് കണ്ടവര്‍ക്ക്‌ അതു മനസ്സിലാകും. പക്ഷേ, യുവ്‌രാജ്‌.. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളുമായി അല്പം പോലും പൊരുത്തപ്പെട്ടിട്ടില്ല എന്നത് വ്യക്തമാണ്. യുവി നല്ലൊരു കളിക്കാരനല്ല എന്നതല്ല അതിന്റെ അര്‍ത്ഥം. അല്പം കൂടി ക്ഷമയും പക്വതയും ആവശ്യമുള്ള കാര്യമാണത്.. അത് വരാതെ എവിടെപ്പോവാന്‍.. വരും, ഓസീസിനെ തല്ലി പതം വരുത്തുകയും ചെയ്യും.. അതിന് അധികം താമസമില്ല താനും.. 20 - 20 ലോകകപ്പിനു മുന്‍പേ എന്റെ മറ്റൊരു ബ്ലോഗില്‍ ഞാനിട്ടിരുന്ന ഒരു പോസ്റ്റ്‌.. അവസാന വാചകം നോക്കൂ.. അതിന്റെ തെളിവ്‌ നിങ്ങള്‍ക്കാര്‍ക്കും ആവശ്യമില്ല എന്നെനിക്കറിയാം :) ഒരിക്കല്‍ കൂടി ഞാന്‍ അങ്ങനെ പറയുന്നില്ല.. കാരണം യുവി അടുത്ത ടെസ്റ്റിനുള്ള ടീമില്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. വീരു എത്തിയേക്കും.. കാര്‍ത്തിക്കിനും അവസരം കാണും, ജാഫറിനു പകരം.. ധോണി സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു. ബൌണ്‍സ് ചെയ്യാതിരുന്ന ഒരു പന്താണ് ധോണിക്കും വിനയായത്‌.. പക്ഷേ അടുത്ത ടെസ്റ്റ് പെര്‍ത്തില്‍ ആണെന്നുള്ളത് കാര്യങ്ങള്‍ അല്പം കടുത്തതാക്കും..

അടുത്ത രണ്ടു ടെസ്റ്റും ജയിച്ച്‌ ഇന്ത്യ പരമ്പര സമനിലയാക്കും എന്ന അതിമോഹമൊന്നും എനിക്കില്ല.. പക്ഷേ ഇന്ത്യ ജയിക്കുമോ എന്നു ചോദിച്ചാല്‍ ജയിക്കും എന്നല്ലാതെ ഒരു മറുപടി എന്നില്‍ നിന്ന് കിട്ടില്ല.. :) പക്ഷേ കഴിയുമെങ്കില്‍ അടുത്ത ടെസ്റ്റില്‍ ഓസീസ് അഹങ്കാരത്തിനു ചുട്ട മറുപടി കൊടുക്കാന്‍ ദൈവം സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയേയുള്ളൂ.. കാരണം, ഓസീസ്.. നിങ്ങള്‍ ക്രിക്കറ്റിനെ കൊല്ലുന്നു..

ഏതു കളി നടന്നാലും സമയം കിട്ടിയാല്‍ ഇരുന്നു കാണുക എന്നത് എന്റെ പരിപാടിയാണ്.. ഇന്ത്യയുടെയല്ലല്ലോ പിന്നെയെന്താ എന്ന എന്റെ അനുജന്റെ ചോദ്യത്തിനു ഞാന്‍ നല്‍കാറുള്ള മറുപടി “ ഓരോ കളിയില്‍ നിന്നും, ഓരോ പന്തില്‍ നിന്നും എന്തെങ്കിലും പഠിക്കാനുണ്ടാവും” എന്നാണ്.. പക്ഷേ, ഓസീസ് ഇതു പോലെ കളിക്കുന്നത് കണ്ട്‌ കുട്ടികള്‍ കളി പഠികാതിരിക്കട്ടെ എന്ന്‌ ഞാന്‍ പ്രാര്‍ത്ഥിച്ചു പോവുന്നു..