ലോകത്തെ ഏറ്റവും പ്രൊഫഷണല്‍ ലീഗ് ഫുട്ബോള്‍ നടക്കുന്ന രാജ്യമാണ് ഇംഗ്ലണ്ട്. വര്‍ഷം മുഴുവന്‍ തീര്‍ത്തും വാശിയേറിയ മത്സരങ്ങള്‍ നടക്കുന്നു. ദേശീയ ടീമിലെ എല്ലാവരും പ്രമുഖ ക്ലബ്ബുകളില്‍ കളിക്കുന്നു. എന്നിട്ടും അന്താരാഷ്ട്ര തലത്തിലെത്തുമ്പോള്‍ സ്ഥിരമായി കാലിടറുന്നത് ഇംഗ്ലണ്ടിനും പതിവായിരിക്കുന്നു. തോല്‍വിയെ തുടര്‍ന്ന് മാനേജര്‍ സ്റ്റീവ് മക്‌ലാറന്റെ തൊപ്പിയും തെറിച്ചു. ഇനിയാര് എന്ന ചോദ്യവുമായി ഫുട്ബോള്‍ അസോസിയേഷന്‍ എങ്ങുമെങ്ങും എത്താതെ നില്‍ക്കുന്നു..
പത്രക്കുറിപ്പുകളിലും പ്രമുഖ ആരാധക ഫോറങ്ങളിലും അടുത്ത മാനേജരുടെ പേരു ചൊല്ലി ചര്‍ച്ചകള്‍ സജീവം. പ്രമുഖരുടെ പേരുകള്‍ ഇവയാണ്..
1. ഹോസെ മൌറീഞ്ഞോ: “ദ സ്പെഷ്യല്‍ വണ്‍” (The Special One) ലോക ഫുട്ബോളിലെ ഏറ്റവും ഹൈ പ്രൊഫൈല്‍ ജോലി ഏറ്റെടുക്കുമോ?? ഓരോ ഇംഗ്ലണ്ടുകാരനും ചോദിക്കുന്ന ചോദ്യമാണിത്. ടീമിനെ സ്നേഹിക്കുന്ന എല്ലാവരും രഹസ്യമായിട്ടെങ്കിലും മനസ്സിന്റെ കോണില്‍ ഒളിപ്പിച്ചു വെയ്ക്കുന്ന ഒരാഗ്രഹം. (ഈയുള്ളവനും അതാഗ്രഹിക്കുന്നുണ്ടേ) കാരണം ഇംഗ്ലണ്ടിനു മുഴുവന്‍ അറിയാം മൌറീഞ്ഞോയുടെ കഴിവ്. മൌറീഞ്ഞോ വന്നാല്‍ ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടാനാവില്ല എന്ന് ആരാധകര്‍ വിശ്വസിക്കുന്നു. എതിരാളികള്‍ക്കും അല്പം ഭീതിയുണ്ടാവുമെന്ന് തീര്‍ച്ച.. പക്ഷേ.. മൌറീഞ്ഞോ വരുമോ??
2. അലന്‍ ഷിയറര്‍: മുന്‍ ഇംഗ്ലണ്ട് നായകന്‍. ഇതുവരെ മാനേജര്‍ വേഷം അണിഞ്ഞിട്ടില്ല എന്നതാണ് ഇംഗ്ലണ്ടിലെ ഫുട്ബോള്‍ ഭ്രാന്തന്മാര്‍ കണ്ടെത്തിയിരിക്കുന്ന ഒരേയൊരു ന്യൂനത. പക്ഷേ ജുര്‍ഗന്‍ ക്ലിന്‍സ്‌മാനും (ജര്‍മ്മനി), മാര്‍ക്ക് വാന്‍ ബാസ്റ്റനും (ഹോളണ്ട്) വിജയകരമായി ടീമുകളെ മാനേജ് ചെയ്തതു കണ്ട് ഫുട്ബോള്‍ അസോസിയേഷനും ഒരു പരീക്ഷണം നടത്താവുന്നതേയുള്ളൂ.
3. മാര്‍ട്ടിന്‍ ഓ നീല്‍: ഇപ്പോഴത്തെ ആസ്റ്റണ്‍വില്ല മാനേജര്‍. പ്രതിഭാശാലി. തന്ത്രങ്ങളില്‍ മൌറിഞ്ഞോയുടെ ഒപ്പം നില്‍ക്കും.. പക്ഷേ, വില്ല വെടിഞ്ഞ് ഓ നീല്‍ വരുമോ എന്നത് കണ്ടറിയണം.
4. ആഴ്സേന്‍ വെംഗര്‍: ആഴ്സനല്‍ മാനേജര്‍. തികഞ്ഞ പ്രൊഫഷണല്‍. ഇപ്പോഴത്തെ ആഴ്സനല്‍ ടീമിന്റെ പ്രകടനം മാത്രം മതി വെംഗര്‍ എന്ന പ്രതിഭയെ അറിയാന്‍. ഒരു മികച്ച തിരഞ്ഞെടുപ്പ് എന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ തവണ ചര്‍ച്ചകളില്‍ സ്റ്റീവ് മക്‌ലാരനു തുല്യം സാധ്യത കല്പിക്കപ്പെട്ടിരുന്നു. പക്ഷേ പ്രകടമായ ഇംഗ്ല്ലീഷ് വിരോധം അന്നത്തെപ്പോലെ തന്നെ ഇക്കുറിയും വിനയായേക്കും.
5. ഗസ് ഹിഡ്ഡിങ്ക്: മുന്‍ ഹോളണ്ട്, ദക്ഷിണ കൊറിയ പരിശീലകന്‍. ഇപ്പോള്‍ റഷ്യയെ പരിശീലിപ്പിക്കുന്നു. യൂറോ 2008 വരെ റഷ്യയുമായി കരാറുണ്ട്. ദേശീയടീമുകളെ സ്തുത്യര്‍ഹമായ രീതിയില്‍ പരിശിലിപ്പിക്കുന്നതില്‍ പ്രത്യേക വൈഭവം ഹിഡ്ഡിങ്കിനുണ്ട്.
6. ലൂയിസ് ഫെലിപ്പേ സ്കോളാരി: ആമുഖം ആവശ്യമില്ലാത്ത ബ്രസീലുകാരന്‍. കഴിഞ്ഞതവണ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. പക്ഷേ തിരഞ്ഞെടുപ്പിന്റെ ഉള്ളിലെ കളികള്‍ എന്നത്തേയും പോലെ ആരാധകര്‍ക്ക് അന്യം. ഇപ്പോള്‍ പോര്‍ച്ചുഗല്‍ ദേശീയടീമിന്റെ പരിശീലകന്‍.
7. ഹാരി റെഡ്‌നാപ്പ്: ഇപ്പോഴുള്ളതില്‍ ഏറ്റവും മികച്ച ഇംഗ്ല്ലീഷ് മാനേജര്‍ എന്ന് നിസ്സംശയം പറയാം. തെളിവിനായി പോര്‍ട്സ്മൌത്ത് ക്ലബ്ബിന്റെ കളി കണ്ടാല്‍ മതി. ഇക്കുറി ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത് ഹാരി “ഹൌഡിനി” റെഡ്‌നാപ്പിനാണ്.
8. സാം അലാര്‍ഡയസ്: ന്യൂകാസില്‍ യുണൈറ്റഡ് മാനേജര്‍. ഇദ്ദേഹത്തിന്റെ ഫുട്ബോള്‍ ശൈലിയോട് ഇംഗ്ലണ്ടുകാര്‍ക്ക് മമതയില്ല എന്നത് തിരഞ്ഞെടുക്കപ്പെടുവാനുള്ള സാധ്യത കുറയ്ക്കുന്നു..
എന്റെ വോട്ട് മൌറീഞ്ഞോയ്ക്കാണ്. കാരണം തലക്കനം കൂടിയ പ്രതിഭാശാലികളെ പരിശീലിപ്പിക്കാന്‍ അതിലും തെറിച്ചൊരു മാനേജര്‍ വേണമെന്നാണ് എന്റെ പക്ഷം. മേല്പറഞ്ഞ ലിസ്റ്റില്‍ മൌറീഞ്ഞോയ്ക്കു മാത്രമുള്ളതാണ് ആ കഴിവ്. രണ്ടാം ചോയ്സ് ഓ നീല്‍ തന്നെ..
വിവരങ്ങള്‍ക്ക് കടപ്പാട്: സ്കൈ സ്പോര്‍ട്സ്
ഓഫ് സൈഡ്: ഫുട്ബോളില്‍ ലോകത്തെ ഏറ്റവും ഹൈ പ്രൊഫൈല്‍ ജോലി ഇംഗ്ലണ്ട് പരിശീലകസ്ഥാനം തന്നെ. ക്രിക്കറ്റില്‍ ഇന്ത്യന്‍ പരിശീലകസ്ഥാനവും. പക്ഷേ പരിശീലകന്‍ ഇല്ലാതെയും ടീം ഇന്ത്യ കളിക്കും, ജയിക്കും.. മുഴുവന്‍ പ്രതിഭയും പുറത്തെടുക്കാതെ തന്നെ കളി ജയിപ്പിക്കാന്‍ നമ്മുടെ ചുണക്കുട്ടികള്‍ക്ക് കഴിവുണ്ട് എന്നതാണ് അതിലെ വ്യത്യാസം. അപ്പോള്‍ ഇവര്‍ യഥാര്‍ത്ഥ പ്രതിഭയില്‍ കളിച്ചാലോ??
ഓഫ് സൈഡ്: ഫുട്ബോളില്‍ ലോകത്തെ ഏറ്റവും ഹൈ പ്രൊഫൈല്‍ ജോലി ഇംഗ്ലണ്ട് പരിശീലകസ്ഥാനം തന്നെ. ക്രിക്കറ്റില്‍ ഇന്ത്യന്‍ പരിശീലകസ്ഥാനവും. പക്ഷേ പരിശീലകന്‍ ഇല്ലാതെയും ടീം ഇന്ത്യ കളിക്കും, ജയിക്കും.. മുഴുവന്‍ പ്രതിഭയും പുറത്തെടുക്കാതെ തന്നെ കളി ജയിപ്പിക്കാന്‍ നമ്മുടെ ചുണക്കുട്ടികള്‍ക്ക് കഴിവുണ്ട് എന്നതാണ് അതിലെ വ്യത്യാസം. അപ്പോള്‍ ഇവര്‍ യഥാര്‍ത്ഥ പ്രതിഭയില്‍ കളിച്ചാലോ??
4 comments:
ഫുട്ബോളില്‍ ലോകത്തെ ഏറ്റവും ഹൈ പ്രൊഫൈല്‍ ജോലി ഇംഗ്ലണ്ട് പരിശീലകസ്ഥാനം തന്നെ. ക്രിക്കറ്റില്‍ ഇന്ത്യന്‍ പരിശീലകസ്ഥാനവും. പക്ഷേ പരിശീലകന്‍ ഇല്ലാതെയും ടീം ഇന്ത്യ കളിക്കും, ജയിക്കും..
കൊള്ളം നന്നായിരിക്കുന്നു.
ടീം നല്ലതൊക്കെത്തന്നെ പക്ഷേ ഞാന്‍ കളി കണ്ട് തുടങ്ങിയ ശേഷം ഒരിക്കലും ഇംഗ്ലണ്ട് കിരീടമണിയുമെന്ന ഒരു ഫീലിംഗ് എനിക്ക് തോന്നിയിട്ടില്ല. they still have to improve a lot
@ ഉപാസന, നന്ദി :)
@ ബി ലോകം, നന്ദി :)
@ ശ്രീഹരി, എന്തു ചെയ്യാന്‍?? ആര്‍ക്കും അത് തോന്നാറില്ല :)
Post a Comment