18.11.07
കുംബ്ലെ - അനുയോജ്യനായ നായകന്‍.
വിശേഷണങ്ങള്‍ ഏറെയാണ് ജംബോ ഭായ് ക്ക്.. തളരാത്ത പോരാളി എന്നത് അവയില്‍ ഒന്നു മാത്രം. കളിയെ സേവിക്കുന്ന, ടീമിനെ സേവിക്കുന്ന കുംബ്ലെയുടെ ഏറ്റവും മികച്ച വിശേഷണവും അതാണ്. ദിവസം മുഴുവനും ഒരേ എന്‍ഡില്‍ നിന്ന് യാതൊരു മടിയും കൂടാതെ എത്ര ഓവറുകളും എറിയാനുള്ള സന്നദ്ധത. ആയിരക്കണക്കിന് എല്‍ ബി ഡബ്ല്യു അപ്പീലുകള്‍ നിരസിക്കപ്പെട്ടേക്കാം, അത്രയും തന്നെ ക്യാച്ചുകള്‍ തന്റെ കൂട്ടാളികള്‍ നിലത്തിട്ടേക്കാം.. എന്നാലും കുംബ്ലെ തളരില്ല. അല്പം പോലും നിരാശ പ്രകടിപ്പിക്കാതെ പന്തുമായി തന്റെ ബൌളിംഗ് മാര്‍ക്കിലേയ്ക്ക് നടക്കുന്ന കുംബ്ലെ ക്രിക്കറ്റ് കാണുന്ന എതൊരു ഇന്ത്യാക്കാരനും പരിചിതമായ കാഴ്ചയാണ്. ഇതു പോലെ ഒരു പോരാളിയെ പിന്‍തുടരാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ യുവത്വത്തിനു കഴിയില്ലെങ്കില്‍, മറ്റൊരാളെയും പിന്‍തുടരാന്‍ അവര്‍ യോഗ്യരല്ല..
വളരെയധികം മത്സരപരിചയമുള്ള ഒരാള്‍ തന്റെ പ്രകടനങ്ങളെക്കുറിച്ച് ആരെയും ബോദ്ധ്യപ്പെടുത്തേണ്ടതില്ല. തനിക്ക് എപ്പോള്‍ അവസരം കിട്ടുന്നു, ആരൊക്കെ വിമര്‍ശിക്കുന്നു എന്ന് ആലോചിച്ച് തലപുണ്ണാക്കേണ്ടതില്ല. കൂട്ടുകാരുടെ ജംബോയ്ക്ക് ടീമംഗങ്ങളില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ബഹുമാനം പ്രതീക്ഷിക്കാം. ഏറ്റവും മുതിര്‍ന്ന കളിക്കാരന്‍ എന്ന നിലയിലും, തളരാത്ത പോരാളി എന്ന നിലയിലും.
പ്രകടനങ്ങളെക്കുറിച്ചോര്‍ത്ത് കുംബ്ലെ തലപുണ്ണാക്കില്ല എന്നെനിക്കുറപ്പുണ്ട്. കളിയെ അറിയുന്ന, കളിക്കാരെ അറിയുന്ന, എന്നും ബൌളിംഗിന്റെ അടിസ്ഥാന പാഠങ്ങളായ ക്ഷമയിലും കൃത്യതയിലും മാത്രമൂന്നി കുംബ്ലെ വരികയാണ്. കൂട്ടുകാരുടെ സഹകരണവും പ്രയത്നവും മാത്രം ആവശ്യപ്പെട്ടു കൊണ്ട്.. പുതിയ ടീം ഇന്ത്യയെ വാര്‍ത്തെടുക്കാന്‍.. യുവത്വത്തിനെ നേരായ ദിശയില്‍ നയിക്കാന്‍.. പ്രാര്‍ത്ഥിക്കാം നമുക്ക്.. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൌളര്‍ നമ്മളെ നിരാശരാക്കില്ല എന്ന്..

4 comments:
- നന്ദന്‍ said...
-
പ്രകടനങ്ങളെക്കുറിച്ചോര്‍ത്ത് കുംബ്ലെ തലപുണ്ണാക്കില്ല എന്നെനിക്കുറപ്പുണ്ട്. കളിയെ അറിയുന്ന, കളിക്കാരെ അറിയുന്ന, എന്നും ബൌളിംഗിന്റെ അടിസ്ഥാന പാഠങ്ങളായ ക്ഷമയിലും കൃത്യതയിലും മാത്രമൂന്നി കുംബ്ലെ വരികയാണ്..
- November 18, 2007 at 2:28 PM
- കറുമ്പന്‍ said...
-
ഇന്നു ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യപ്റ്റന്‍ സ്ഥാനത്തിനു എന്തു കൊണ്ടും അര്‍ഹനായ കളിക്കാരന്‍ കുംബ്ലേ ആണെന്ന കാര്യത്തില്‍ ആരധകരുടെ ഇടയില്‍ രണ്ടഭിപ്രായം ഉണ്ടാവുമെന്നു തോന്നുന്നില്ല... പക്ഷെ എത്ര നാള്‍ ??? ബി.സി.സി.ഐ ടെ കണ്ണില്‍ കരടവുന്ന വരെയല്ലാ ഈ സ്ഥാനം ഉണ്ടാവൂ.. ടീമിനെ പറ്റിയും പ്രകടനത്തെ പറ്റിയും മാത്രം ചിന്തിക്കുന്ന ഏതൊരു ക്യാപ്റ്റനും ബി.സി.സി.ഐ ടെ കണ്ണില്‍ കരടാവാന്‍ അധികം സമയം ഒന്നും വേണ്ടാ... അതാണു ചരിത്രം ...
- November 18, 2007 at 5:29 PM
- ശ്രീ said...
-
"ഇതു പോലെ ഒരു പോരാളിയെ പിന്‍തുടരാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ യുവത്വത്തിനു കഴിയില്ലെങ്കില്‍, മറ്റൊരാളെയും പിന്‍തുടരാന്‍ അവര്‍ യോഗ്യരല്ല..."
നന്ദാ... നല്ല പോസ്റ്റ്. പക്ഷേ, കുംബ്ലെയ്ക്ക് ഇനി എത്രകാലം? - November 19, 2007 at 11:35 AM
- നന്ദന്‍ said...
-
@ കറുമ്പന്‍, എന്തു ചെയ്യാന്‍?? നമ്മളുടെ ഇന്ത്യ ഭരിക്കുന്നത് എന്നും മണ്ടന്മാര്‍ തന്നെയാണ്.. അവര്‍ ക്രിക്കറ്റിലും കൈയ്യിട്ടു വാരാന്‍ തുടങ്ങുന്നതിന്റെ തെളിവല്ലേ ബി സി സി ഐ തിരഞ്ഞെടുപ്പിന്റെ ബഹളങ്ങള്‍.. ഒരു വര്‍ഷത്തേയ്ക്കെങ്കിലും കുംബ്ലേയ്ക്ക് സാവകാശം നല്‍കിയാല്‍ നല്ലത്.. പക്ഷേ ജംബോയ്ക്കും വയസ്സ് 37 ആയില്ലേ.. അതും നമ്മള്‍ ആലോചിക്കണം.. :) വായിച്ചതിനും കമന്റിയതിനും നന്ദി..
@ ശ്രീ, ജംബോ 2 കൊല്ലം കൂടി കളിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന :)
@ ബൂലോകമേ, ബ്ലോഗ് ഡിസൈനിലും ലേ ഔട്ടിലും എന്തെങ്കിലും പ്രശ്നങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഒന്നു കമന്റാന്‍ അഭ്യര്‍ത്ഥിക്കുന്നു.. - November 20, 2007 at 11:20 AM
4 comments:
പ്രകടനങ്ങളെക്കുറിച്ചോര്‍ത്ത് കുംബ്ലെ തലപുണ്ണാക്കില്ല എന്നെനിക്കുറപ്പുണ്ട്. കളിയെ അറിയുന്ന, കളിക്കാരെ അറിയുന്ന, എന്നും ബൌളിംഗിന്റെ അടിസ്ഥാന പാഠങ്ങളായ ക്ഷമയിലും കൃത്യതയിലും മാത്രമൂന്നി കുംബ്ലെ വരികയാണ്..
ഇന്നു ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യപ്റ്റന്‍ സ്ഥാനത്തിനു എന്തു കൊണ്ടും അര്‍ഹനായ കളിക്കാരന്‍ കുംബ്ലേ ആണെന്ന കാര്യത്തില്‍ ആരധകരുടെ ഇടയില്‍ രണ്ടഭിപ്രായം ഉണ്ടാവുമെന്നു തോന്നുന്നില്ല... പക്ഷെ എത്ര നാള്‍ ??? ബി.സി.സി.ഐ ടെ കണ്ണില്‍ കരടവുന്ന വരെയല്ലാ ഈ സ്ഥാനം ഉണ്ടാവൂ.. ടീമിനെ പറ്റിയും പ്രകടനത്തെ പറ്റിയും മാത്രം ചിന്തിക്കുന്ന ഏതൊരു ക്യാപ്റ്റനും ബി.സി.സി.ഐ ടെ കണ്ണില്‍ കരടാവാന്‍ അധികം സമയം ഒന്നും വേണ്ടാ... അതാണു ചരിത്രം ...
"ഇതു പോലെ ഒരു പോരാളിയെ പിന്‍തുടരാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ യുവത്വത്തിനു കഴിയില്ലെങ്കില്‍, മറ്റൊരാളെയും പിന്‍തുടരാന്‍ അവര്‍ യോഗ്യരല്ല..."
നന്ദാ... നല്ല പോസ്റ്റ്. പക്ഷേ, കുംബ്ലെയ്ക്ക് ഇനി എത്രകാലം?
@ കറുമ്പന്‍, എന്തു ചെയ്യാന്‍?? നമ്മളുടെ ഇന്ത്യ ഭരിക്കുന്നത് എന്നും മണ്ടന്മാര്‍ തന്നെയാണ്.. അവര്‍ ക്രിക്കറ്റിലും കൈയ്യിട്ടു വാരാന്‍ തുടങ്ങുന്നതിന്റെ തെളിവല്ലേ ബി സി സി ഐ തിരഞ്ഞെടുപ്പിന്റെ ബഹളങ്ങള്‍.. ഒരു വര്‍ഷത്തേയ്ക്കെങ്കിലും കുംബ്ലേയ്ക്ക് സാവകാശം നല്‍കിയാല്‍ നല്ലത്.. പക്ഷേ ജംബോയ്ക്കും വയസ്സ് 37 ആയില്ലേ.. അതും നമ്മള്‍ ആലോചിക്കണം.. :) വായിച്ചതിനും കമന്റിയതിനും നന്ദി..
@ ശ്രീ, ജംബോ 2 കൊല്ലം കൂടി കളിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന :)
@ ബൂലോകമേ, ബ്ലോഗ് ഡിസൈനിലും ലേ ഔട്ടിലും എന്തെങ്കിലും പ്രശ്നങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഒന്നു കമന്റാന്‍ അഭ്യര്‍ത്ഥിക്കുന്നു..
Post a Comment