23.2.08

പണക്കിലുക്കവുമായി ഐ പി എല്‍.

2008 ഫെബ്രുവരി 20 ന് മുംബൈയില്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്നത് ക്രിക്കറ്റിലെ മറ്റൊരു വിപ്ലവമാണ്.. കെറി പാക്കറിനു ശേഷം ക്രിക്കറ്റ്‌ കണ്ട ഏറ്റവും വലിയ മുഖം മിനുക്കലിനു ചുക്കാന്‍ പിടിക്കുന്നത്‌ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ബി സി സി ഐ ആണെന്നുള്ളത്‌ യാദൃശ്ചികം മാത്രം.. സാധാരണക്കാരനെ അമ്പരപ്പിക്കുന്ന കണക്കുകളാണ് ടെലിവിഷന്‍ റൈറ്റിലൂടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയും ഐ പി എല്‍ എന്ന വിപ്ലവത്തില്‍ ഒഴുകുന്നത്.. സോണി വിതരണാവകാശം നേടിയെടുത്തത്‌ 4000 കോടി രൂപയ്ക്ക്‌.. 8 ഫ്രാഞ്ചൈസികളെ ലേലം വിളിച്ചെടുക്കാന്‍ മുന്തിയ ബിസിനസുകാരും ബോളിവുഡ് താരങ്ങളും കൂടി വീശിയത് 2000 കോടിയോളം.. ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനായി ഡി എല്‍ എഫ് മുടക്കിയത് 200 കോടി.. മുന്തിയ കളിക്കാരെ സ്വന്തമാക്കാന്‍ 8 ഫ്രാഞ്ചൈസികളും ചേര്‍ന്ന്‌ വീണ്ടും കോടികള്‍ ഒഴുക്കി.. (കോടികള്‍ക്കൊന്നും ഒരു വിലയുമില്ല ഇപ്പോ!!)

എന്താണ് ഐ പി എല്‍??

ഇന്ത്യന്‍ പ്രീമിയര്‍‌ ലീഗ്‌ എന്ന്‌ മുഴുവന്‍ പേര്.. ഫുട്ബോളിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെയും മറ്റും മാതൃകയില്‍ ഹോം - എവേ അടിസ്ഥാനത്തില്‍ 20 - 20 ക്രിക്കറ്റ് മത്സരങ്ങള്‍.. 8 ഫ്രാഞ്ചൈസികള്‍ ഉള്ളതിനാല്‍ ഒരു ടീമിനു 14 മത്സരങ്ങള്‍.. ഇതില്‍ നിന്ന്‌ ആദ്യ നാലു സ്ഥാനക്കാര്‍ സെമിഫൈനലും തുടര്‍ന്ന്‌ ഫൈനലും കളിക്കും.

8 ഫ്രാഞ്ചൈസികള്‍

മുംബൈ - മുകേഷ് അംബാനി
കോല്‍ക്കട്ട - റെഡ് ചില്ലീസ്‌ എന്റര്‍ടെയിന്മെന്റ്‌ (ഷാരൂഖ് ഖാന്‍)
ബാംഗ്ലൂര്‍‌ - വിജയ് മല്യ
ചെന്നൈ - ഇന്ത്യാ സിമന്റ്സ്
ഡെല്‍ഹി - ജി എം ആര്‍ ഗ്രൂപ്പ്
ഹൈദരാബാദ്‌ - ഡെക്കാന്‍ ക്രോണിക്കിള്‍
മൊഹാലി - നെസ് വാഡിയ, പ്രീതി സിന്റ സഖ്യം
ജയ്‌പൂര്‍ - എമര്‍ജിംഗ് മീഡിയ

ഇനി കളിക്കാരെ കുറിച്ച്‌..

ഒരു ടീമില്‍ 4 വിദേശ കളിക്കാര്‍, 4 പ്രാദേശിക (ഫ്രാഞ്ചൈസികള്‍ക്ക്‌ കീഴില്‍ കളിക്കുന്ന) കളിക്കാര്‍, 22 വയസില്‍ താഴെയുള്ള 4 കളിക്കാര്‍, പിന്നെ ലേലം വിളിച്ച്‌ സ്വന്തമാക്കാന്‍ കഴിയുന്ന 4 കളിക്കാര്‍.. അങ്ങനെ 16 പേരാണ് ഒരു ടീമില്‍. 22 വയസില്‍ താഴെയുള്ളവരെ പ്രാദേശിക കളിക്കാര്‍ എന്ന വിഭാഗത്തിലും പെടുത്താം എന്നതാണ് ഫ്രാഞ്ചൈസികള്‍ക്കുള്ള നേട്ടം.. തീര്‍ത്തും “ബിസിനസ്‌ ബ്രെയിന്‍” വേണ്ടതാണ് ഐ പി എല്‍ ലേലം വിളി എന്നു ചുരുക്കം.. :)

ഇനി നമുക്ക്‌ ഓരോ ടീമിന്റെയും ഇതുവരെയുള്ള അംഗങ്ങളാരൊക്കെ എന്നു നോക്കാം..

1. മുംബൈ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത്‌ ജയസൂര്യ, റോബിന്‍ ഉത്തപ്പ, ഹര്‍ഭജന്‍ സിംഗ്‌, ഷോണ്‍ പൊള്ളോക്ക്‌, ലസിത് മലിംഗ, ദില്‍‌ഹര ഫെര്‍‌ണാണ്ടോ, ലൂട്സ്‌ ബോസ്മാന്‍.

സച്ചിന്‍ നയിക്കുന്ന മുംബൈ ടീ‍മിന്റെ ശക്തി ജയസൂര്യയും സച്ചിനും ചേര്‍ന്നു തുടങ്ങുന്ന ഓപ്പണിംഗിലാണ്. പിന്നാലെയെത്തുന്ന ഉത്തപ്പയും കൂടി കത്തിക്കയറിയാല്‍ ഫീല്‍ഡര്‍മാര്‍ക്കും ബൌളര്‍മാര്‍ക്കും പിടിപ്പതു പണിയാവും. ബൌളിംഗില്‍ പൊള്ളോക്കും മലിംഗയും തുറുപ്പു ചീട്ടാവും. പക്ഷേ ഏറ്റവും കൂടിയ തുകയ്ക്ക്‌ ടീമിനെ ലേലത്തില്‍ പിടിച്ച മുകേഷ്‌ അംബാനി അതുപോലെ പണപ്പെട്ടി കളിക്കാരുടെ ലേലത്തിലും തുറക്കാഞ്ഞത്‌ സച്ചിന്റെ ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഒരു രാജ്യാന്തര വിക്കറ്റ് കീപ്പറിനെ കൂടാരത്തിലെത്തിയ്ക്കാന്‍ അംബാനിയ്ക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ എണ്ണം പറഞ്ഞ ബിസിനസുകാരില്‍ ഒരാളായ അംബാനി ഒന്നും കാണാതെ ഇതിനിറങ്ങില്ലല്ലോ.. ആ ഒരു അദ്ഭുതത്തിനായാണ് വരും ദിവസങ്ങളില്‍ കാത്തിരിക്കേണ്ടത്‌. കോച്ച് ആയി ലാല്‍‌ചന്ദ്‌ രജ്‌പുട്ടിന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്.

2. കോല്‍ക്കട്ട (നൈറ്റ്‌ റൈഡേഴ്ശ് എന്ന പേരു പറഞ്ഞു കേള്‍ക്കുന്നു)

സൌരവ്‌ ഗാംഗുലി, റിക്കി പോണ്ടിംഗ്, ശൊഐബ് അക്തര്‍, ഇശാന്ത്‌ ശര്‍മ്മ, ബ്രെന്‍ഡന്‍ മക്കല്ലം, ക്രിസ് ഗെയ്‌ല്‍, ഡേവിഡ് ഹസി, അജിത്‌ അഗാര്‍കര്‍, മുരളി കാര്‍ത്തിക്‌, ഉമര്‍ ഗുല്‍, തതേന്ത തായ്‌ബു.

ഗാംഗുലിയുടെ താളത്തിനു തുള്ളുന്ന റിക്കി പോണ്ടിംഗിനെ കാണാന്‍ കാണികള്‍ക്ക്‌ സുവര്‍ണ്ണാവസരം! :) എന്നിരുന്നാലും ടീമിനെക്കാളുപരി കോച്ചിന്റെ പേരിലാണ് കോല്‍ക്കട്ട ശ്രദ്ധിക്കപ്പെടാന്‍ പോവുക എന്നാണ് എനിക്ക്‌ തോന്നുന്നത്‌. സാക്ഷാല്‍ ജോണ്‍ ബുച്ചാനന്‍ ആണ് കോച്ചായി എത്തുന്നത്. ഇശാന്ത്‌ ശര്‍മ്മയിലും ഉമര്‍ ഗുല്ലിലും നല്ല രണ്ട് ബൌളര്‍മാര്‍ കോല്‍ക്കട്ടയ്ക്കുണ്ട്‌. അക്തറും അഗാര്‍ക്കറും ഇടയ്ക്കിടയ്ക്ക്‌ വഴിപാടായി പന്തെറിയാറുള്ളതാവും ഗാംഗുലിയുടെ തലവേദന. ഏകദിനമായാലും 20 - 20 ആയാലും അടിച്ചു തകര്‍ത്തു കളിക്കുന്ന മക്കല്ലം കല്‍ക്കട്ടയുടെ മത്സരങ്ങളില്‍ നിര്‍ണായക സ്വാധീനമായേക്കും. ക്രിസ്‌ ഗെയ്‌‌ലും ഗാംഗുലിയും ചേര്‍ന്നാവും ഓപ്പണിംഗ്. പോണ്ടിംഗ് മൂന്നാമതെത്തും. പിന്നാലെ മികച്ച 20 - 20 സ്പെഷ്യലിസ്റ്റായ ഡേവിഡ് ഹസിയും.. മുരളി കാര്‍ത്തിക്കില്‍ നല്ലൊരു സ്പിന്നറെയും ടീമിനുണ്ട്.

3. ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌

രാഹുല്‍ ദ്രാവിഡ്‌, അനില്‍ കുംബ്ലെ, ജാക് കല്ലിസ്, മാര്‍ക്ക് ബൌച്ചര്‍, സഹീര്‍ ഖാന്‍, കാമറൂണ്‍ വൈറ്റ്, വാസിം ജാഫര്‍, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, നഥാന്‍ ബ്രാക്കന്‍, ശിവ്‌ നരൈന്‍ ചന്ദര്‍പോള്‍, പ്രവീണ്‍ കുമാര്‍.

ദ്രാവിഡ്‌ നയിക്കുന്ന റോയല്‍ ചലഞ്ചേഴിന്റേതാണ് ലീഗിലെ ഏറ്റവും “ടെക്നിക്കലി പെര്‍ഫക്റ്റ്“ ബാറ്റിംഗ് നിര. ദ്രാവിഡ്, കല്ലിസ്, ചന്ദര്‍‌പോള്‍ എന്നിവര്‍ നയിക്കുന്ന ബാറ്റിംഗ് നിര 20 - 20 യ്ക്ക് അനുയോജ്യമായത് ആയിരിക്കില്ല. പക്ഷേ, ഏതു തരത്തിലുള്ള കളിയാണെങ്കിലും ബാലപാഠങ്ങള്‍ മികച്ചതായാലേ പ്രയോജനമുണ്ടാവൂ. അതിലാണ് ദ്രാവിഡിന്റെ പ്രതീക്ഷ. കുംബ്ലെയുടെ പരിചയസമ്പത്താണ് ബൌളിംഗിലെ കുന്തമുന. അതിവേഗത്തിലുള്ള സ്വിംഗ്‌ ബൌളിംഗുമായി ഡെയ്‌ല്‍‌ സ്റ്റേയ്നുമുണ്ട്‌. ഒപ്പം സഹീര്‍ ഖാനും നഥാന്‍ ബ്രാക്കനും ആവുമ്പോള്‍ ബാഗ്ല്ലൂരിന്റെ ബൌളിംഗ് ഡിപ്പാര്‍ട്മെന്റ് ശക്തമാണ്. കല്ലിസിന്റെ ഓള്‍ റൌണ്ട് മികവും, മാര്‍ക്ക്‌ ബൌച്ചറിന്റെ വിക്കറ്റിന്റെ മുന്നിലെയും പിന്നിലെയും പ്രകടനവും നിര്‍ണ്ണായകമാവും. വെടിക്കെട്ടിനായി കാമറൂണ്‍ വൈറ്റും ടീമിലുണ്ട്‌. ഒരു ചെറിയ ഓള്‍ റൌണ്ടറായി പ്രവീണ്‍‌കുമാറിനെയും കണക്കാക്കാം. കോച്ചായി എത്തുന്നത്‌ “മാക്സ് ക്രിക്കറ്റിന്റെ” ഉപജ്ഞാതാക്കളില്‍ ഒരാളായ മാര്‍ട്ടിന്‍ ക്രോ. വെങ്കിടേഷ്‌ പ്രസാദും അണിയറയിലുണ്ടാവും. അതു കൂടിയാവുമ്പോള്‍ മറ്റു ടീമുകള്‍ക്ക്‌ ഒരു ഞെട്ടല്‍ സമ്മാനിക്കുവാനുള്ള വെടിക്കോപ്പ്‌ ബാംഗ്ലൂരിന്റെ പക്കലുമുണ്ട്.

4. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌

എം എസ് ധോണി, മുത്തൈയ്യാ മുരളീധരന്‍, മാറ്റ്‌ ഹെയ്‌ഡന്‍, ജേക്കബ് ഓറം, സ്റ്റീഫന്‍ ഫ്ലെമിംഗ്, പാര്‍ഥിവ്‌ പട്ടേല്‍, ജോഗീന്ദര്‍ ശര്‍മ്മ, ആല്‍ബീ മോര്‍ക്കല്‍, സുരേഷ്‌ റെയ്ന, മഖായാ എന്‍‌ടിനി, മൈക്ക്‌ ഹസി.

ധോണിയുടെ നേതൃത്വത്തില്‍ എത്തുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്ന സൂപ്പര്‍ കിംഗ്‌‌സ് പരിചയസമ്പന്നതയും യുവത്വവും ഒത്തു ചേര്‍ത്തുള്ള വരവാണ്. 6 ഇടം കൈയ്യന്‍ ബാറ്റ്സ്മാന്മാരാണ് ടീമിന്റെ കരുത്ത്‌. ഹെയ്‌ഡനും ഫ്ലെമിംഗും ചേര്‍ന്നായിരിക്കാം ഓപ്പണിംഗ്. പിന്നാലെ ഹസി, ധോണി, റെയ്ന, പാര്‍ഥിവ്‌ എന്നിവര്‍. ബൌളിംഗില്‍ മുരളി തന്നെ ഒരു പറയത്തക്ക ശക്തിയാണ്. എന്‍‌ടിനിയുടെ വേഗതയും ജോഗീന്ദറിന്റെ മീഡിയം പേസും വൈവിധ്യം നല്‍കുന്നു. ടീമിലേയ്ക്ക്‌ ഇനിയും ആളുകള്‍ എത്താനുള്ളത്‌ കൊണ്ട് കൃത്യമായ പതിനൊന്നംഗ ടീമിന്റെ ഘടന വ്യക്തമല്ല. എസ്. ബദരീനാഥ്‌ ഈ ടീമിലെത്താന്‍ സാധ്യതയുണ്ട്‌. പക്ഷേ, ബദരിയും ഒരു ഇടം കൈയ്യന്‍ തന്നെ എന്നുള്ളതിനാല്‍ എത്ര കണ്ട് ഫലിക്കും എന്നത്‌ കണ്ടറിയണം.

5. ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്

വീരേന്ദര്‍ സേവാഗ്, ഡാനിയേല്‍ വെട്ടോരി, ശുഐബ് മാലിക്‌, മുഹമ്മദ് ആസിഫ്, എ ബി ഡീവില്ലിയേഴ്സ്‌, ദിനേശ് കാര്‍ത്തിക്‌, ഫര്‍വേസ്‌ മഹാറൂഫ്‌, തിലകരത്നെ ദില്‍‌ഷന്‍, മനോജ് തിവാരി, ഗൌതം ഗംഭീര്‍, ഗ്ലെന്‍ മഗ്രാത്ത്‌.

ഫീല്‍ഡിംഗില്‍ ലീഗിലെ ഏറ്റവും മികച്ചതെന്ന്‌ വിലയിരുത്തപ്പെടുന്ന ടീമാണ് ഡെല്‍ഹി. സേവാഗിന്റെ നേതൃത്വത്തില്‍ അവര്‍ക്ക്‌ നല്ലൊരു നായകനുണ്ട്. ടീമിലെ കറുത്ത കുതിര എന്നു വിശേഷിപ്പിക്കവുന്നത് എ ബി ഡിവില്ലിയേഴ്സിനെയാണ്. ഒന്നാന്തരം ഫീല്‍ഡറായ എ ബി മികച്ചൊരു വിക്കറ്റ് കീപ്പര്‍ കൂടിയാണ്. ദിനേശ് കാര്‍ത്തിക്‌ കീപ്പ്‌ ചെയ്യാനുള്ളപ്പോള്‍ കവറിലും പോയിന്റിലും മിന്നല്പിണരായി എ ബിയെ നമുക്ക്‌ കാണാം. ദില്‍‌ഷനും മനോജ് തിവാരിയും മാലിക്കും ഒത്തു ചേരുമ്പോള്‍ അമ്പരപ്പിക്കുന്ന ക്യാച്ചുകളും റണ്‍ ഔട്ടുകളും പ്രതീക്ഷിക്കാം. ഗൌതം ഗംഭീറും സേവാഗും ചേര്‍ന്നു തുടങ്ങുന്ന ബാറ്റിംഗ് നിരയും അത്യാവശ്യം വെടിക്കോപ്പ്‌ കൈവശമുള്ളതാണ്. ഗ്ലെന്‍ മഗ്രാത്തും ആസിഫും ചേരുന്ന ബൌളിംഗും ലോകോത്തരം തന്നെ. എം ആര്‍ എഫ് പേസ് ഫൌണ്ടേഷനിലെ കോച്ച്‌ ടി എ ശേഖര്‍ ഡല്‍ഹിയുടെ അമരക്കാരനായി രംഗത്തുണ്ട്‌. കോച്ചായി വിക്ടോറിയയുടെ ഗ്രെഗ് ഷിപ്പേര്‍ഡാണ് എത്തിയിരിക്കുന്നത്. മിഥുന്‍ മന്‍‌ഹാസ്, തന്മയ്‌ ശ്രീവാസ്തവ എന്നീ യുവതാരങ്ങളെയും ഡെല്‍ഹി നോട്ടമിട്ടതായി അറിയുന്നു.

6. ഹൈദരാബാദ്‌

വി വി എസ് ലക്ഷ്‌മണ്‍, ആഡം ഗില്‍ക്രൈസ്റ്റ്‌, ആന്‍ഡ്രൂ സൈമണ്ട്സ്‌, ഹെര്‍ഷല്‍ ഗിബ്സ്, ഷഹീദ് അഫ്രീദി, സ്കോട്‌ സ്റ്റൈറിസ്, രോഹിത്‌ ശര്‍മ്മ, ചാമര സില്‍‌വ, ആര്‍ പി സിംഗ്, ചാമിന്ദ വാസ്, നുവാന്‍ സോയ്‌സ.

വെടിക്കെട്ടിനു തിരികൊളുത്തുന്ന ബാറ്റിംഗ്‌ നിര.. അതാവും നമ്മളുടെ സ്വന്തം “വെരി വെരി സ്പെഷ്യല്‍“ ലക്ഷ്മണ്‍ നയിക്കുന്ന ടീമിന്റെ മുതല്‍ക്കൂട്ട്‌.. ആഡം ഗില്‍ക്രസ്റ്റും, ഹെര്‍ഷല്‍ ഗിബ്സും ചേര്‍ന്ന്‌ തുടങ്ങുന്ന ഓപ്പണിംഗ് കൂട്ടുകെട്ട്. മൂന്നാമതായി ലക്ഷ്മണ്‍ എത്താനാണ് സാധ്യത. പിന്നാലെ രോഹിത് ശര്‍മ്മയും ആന്‍ഡ്രൂ സൈമണ്ട്സും. സ്കോട്‌ സ്റ്റൈറിസ്‌ അഫ്രീദി സഖ്യം പിന്നാലെ. ചാമര സില്‍‌വയും പക്വതയുള്ള കളിക്കാരനാണ്. ബൌളിംഗ് നയിക്കുന്നത്‌ ആര്‍ പി സിംഗും, ചാമിന്ദ വാസും. നുവാന്‍ സൊയ്സയും കൂട്ടിനുണ്ട്. കോച്ച് ആയി എത്തുന്നത് റോബിന്‍ സിംഗ്‌.

പ്രധാന പോരായ്മ ബൌളിംഗിലെ സമാനതകളാണ്. മൂന്ന്‌ ഇടം കൈയ്യന്‍ ബൌളര്‍മാര്‍. സ്റ്റൈറിസിന്റെ മീഡിയം പേസും, സൈമണ്ട്സിന്റെ ഓഫ് സ്പിന്നും, അഫ്രീദിയുടെ ലെഗ്‌സ്പിന്നുമാണ് വൈവിധ്യം എന്നു പറയാനുള്ളത്‌.. ഏറ്റവുമൊടുവില്‍ ലക്ഷ്മണ്‍ തന്റെ ടീമിനെ കൈകാര്യം ചെയ്യുന്നത് പോലെയാവും ഹൈദരാബാദിന്റെ പ്രതീക്ഷകള്‍. പക്ഷേ, ഒരു കാര്യത്തില്‍ സംശയമേതുമില്ല.. ബാറ്റിംഗ്‌ വെടിമരുന്ന്‌ പുകയുന്നത്‌ ഹൈദരാബാദില്‍ തന്നെ..

7. മൊഹാലി

യുവ്‌‌രാജ്‌ സിംഗ്‌, മഹേല ജയവര്‍ധന, കുമാര്‍ സംഗക്കാര, ബ്രെറ്റ് ലീ, ശ്രീശാന്ത്‌, ഇര്‍ഫാന്‍ പഠാന്‍, രമേഷ് പോവാര്‍, പീയൂഷ് ചൌള, സൈമണ്‍ കാറ്റിച്ച്‌, രാംനരേശ് സര്‍വണ്‍.

യുവ്‌‌രാജ്‌ നയിക്കുന്ന ടീമില്‍ കൂട്ടിനായി ഏകദിനത്തിലെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായി ജയവര്‍ധനയുണ്ട്. സംഗക്കാരയില്‍ ഒരു ഉജ്ജ്വല ബാറ്റ്സ്മാനും, വിക്കറ്റ് കീപ്പറും. ബൌളിംഗിലാകട്ടെ തീപ്പൊരി വേഗത്തിനു ബ്രെറ്റ് ലീയും, ആവേശത്തിനു ശ്രീശാന്തും. ഓള്‍‌റൌണ്ടറായി ഇര്‍‌ഫാന്‍ പഠാനും, സ്പിന്നര്‍മാരായി ചൌളയും, പൊവാറും കൂടിയാകുമ്പോള്‍ ലീഗിലെ ഏറ്റവും “ബാലന്‍സ്‌ഡ്” എന്ന ക്രെഡിറ്റ് മൊഹാലിക്കാണ്. കോച്ചായി എത്തുന്നതാവട്ടെ ടോം മൂ‍ഡിയും. എതിരാളികള്‍ക്ക്‌ ഒരുള്‍ക്കിടിലം നല്‍കാന്‍ മൊഹാലി തയാറെടുക്കുന്നു!!

8. ജയ്‌പൂര്‍‌

ഷെയ്ന്‍ വോണ്‍, ഗ്രെയിം സ്മിത്ത്, മുഹമ്മദ്‌ കൈഫ്, യൂസഫ്‌ പഠാന്‍, യൂനിസ്‌ ഖാന്‍, കമ്രാന്‍ അക്മല്‍, മുനാഫ് പട്ടേല്‍. (ജസ്റ്റിന്‍ ലാംഗറിനെ ലേലത്തില്‍ ഏടുത്തിരുന്നെങ്കിലും സോമര്‍സെറ്റിനു കളിക്കാന്‍ ലാംഗര്‍ ജയ്‌പൂരിനെ തഴയാനാണ് സാധ്യത.)

അധികം ഓളങ്ങളുണ്ടാക്കാത്ത ടീമാണ് ജയ്‌പൂര്‍‌. അതു തന്നെയാവും അവരുടെ തുറുപ്പ്‌ ചീട്ട്‌. ഷെയ്ന്‍ വോണ്‍ അല്ലാതെ മറ്റു വന്‍‌താരങ്ങളില്ലാതെ ഒരു അട്ടിമറി സൃഷ്ടിക്കാന്‍ ജയ്‌പൂരിനു കഴിയുമോ എന്നതാണ് കാത്തിരിക്കേണ്ടത്‌. ഗ്രെയിം സ്മിത്ത്‌ നായകാനാവാനുള്ള സാധ്യതയുണ്ട്. യൂനിസ് ഖാനും, വോണും സ്മിത്തിനു പിന്തുണയുമായുണ്ടാവും. നമ്മുടെ മുഹമ്മദ് കൈഫും വളരെ തന്ത്രശാലിയായ ഒരു നായകനാണ്. ഫീല്‍ഡിംഗിലാണ് ജയ്‌പൂരിന് താ‍ല്‍ക്കാലിക ക്ഷീണം. നല്ല പ്രായം കഴിഞ്ഞ വോണും, 23 വയസ്സേ ആയിട്ടുള്ളൂ എങ്കിലും കുഴിമടിയന്‍ എന്നതിന്റെ പര്യായമായ മുനാഫ് പട്ടേലിനെയും ഫീല്‍ഡില്‍ ഒളിപ്പിച്ചു നിര്‍ത്തുക എന്നത് സ്മിത്തിനെ സംബന്ധിച്ച്‌ ഒരു തലവേദന തന്നെയാവും.

ടീമുകളുടെ ഘടന ഇനിയും പൂര്‍‌ണ്ണമാകാത്ത സ്ഥിതിയ്ക്ക്‌ ഒന്നു രണ്ട്‌ അദ്ഭുതങ്ങള്‍ പ്രതീ‍ക്ഷിക്കാവുന്നതാണ്.. പക്ഷേ ഒരു കാര്യം തീര്‍ച്ച.. കാണികള്‍ക്ക്‌ നല്ലോരു നേരം പോക്കുമായി ഐ പി എല്‍ വരികയാണ്.. ക്രിക്കറ്റിനെ പണത്തില്‍ മുക്കി!!

3 comments:

നന്ദന്‍ said...

2008 ഫെബ്രുവരി 20 ന് മുംബൈയില്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്നത് ക്രിക്കറ്റിലെ മറ്റൊരു വിപ്ലവമാണ്.. കെറി പാക്കറിനു ശേഷം ക്രിക്കറ്റ്‌ കണ്ട ഏറ്റവും വലിയ മുഖം മിനുക്കലിനു ചുക്കാന്‍ പിടിക്കുന്നത്‌ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ബി സി സി ഐ ആണെന്നുള്ളത്‌ യാദൃശ്ചികം മാത്രം..

ഐ പി എല്ലിന്റെ വിശേഷങ്ങളുമായി എക്സ്ട്രാ ടൈം..

Balu said...

ഞാന്‍ മൊഹാലിയില്‍ കൂടി..! യുവ്‌രാജും ഗോപുമോനും ഉണ്ടല്ലോ.. മാത്രമല്ല, ഓസീസിന്റെ കൂട്ടത്തിലെ കള്ളന്മാരാരും ഇല്ല, കൂട്ടത്തില്‍ ഡീസന്റ് ആയ ബ്രെറ്റ് ലീ മാത്രമല്ലേ ഉള്ളു.. ജയവര്‍ധനെയും സങ്കക്കാരയും എന്റെ ഇഷ്ടതാരങ്ങള്‍ ആണ് താനും. മൊത്തത്തില്‍ ഒരു സുന്ദരന്‍ ടീം തന്നെ മൊഹാലി. നല്ലൊരു പേരിന്റെ കുറവേ ഉള്ളു..!

വിഷ്ണു | Vishnu said...

അപൂര്‍വ്വം ആയി ആണ് ക്രിക്കറ്റിനെ കുറിച്ച എഴുതുന്ന മലയാളം ബ്ലോഗ്‌ കാണുന്നത്. എന്താ ഈ ബ്ലോഗ്‌ ഇപ്പോള്‍ അപ്ഡേറ്റ് ചെയ്തത്. എക്സ്ട്രാ ടൈമില്‍ അടുത്ത പോസ്റ്റിനു സമയം ആയില്ലേ നന്ദേട്ടാ !!