2008 ഫെബ്രുവരി 20 ന് മുംബൈയില്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്നത് ക്രിക്കറ്റിലെ മറ്റൊരു വിപ്ലവമാണ്.. കെറി പാക്കറിനു ശേഷം ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ മുഖം മിനുക്കലിനു ചുക്കാന്‍ പിടിക്കുന്നത് കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ബി സി സി ഐ ആണെന്നുള്ളത് യാദൃശ്ചികം മാത്രം.. സാധാരണക്കാരനെ അമ്പരപ്പിക്കുന്ന കണക്കുകളാണ് ടെലിവിഷന്‍ റൈറ്റിലൂടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയും ഐ പി എല്‍ എന്ന വിപ്ലവത്തില്‍ ഒഴുകുന്നത്.. സോണി വിതരണാവകാശം നേടിയെടുത്തത് 4000 കോടി രൂപയ്ക്ക്.. 8 ഫ്രാഞ്ചൈസികളെ ലേലം വിളിച്ചെടുക്കാന്‍ മുന്തിയ ബിസിനസുകാരും ബോളിവുഡ് താരങ്ങളും കൂടി വീശിയത് 2000 കോടിയോളം.. ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനായി ഡി എല്‍ എഫ് മുടക്കിയത് 200 കോടി.. മുന്തിയ കളിക്കാരെ സ്വന്തമാക്കാന്‍ 8 ഫ്രാഞ്ചൈസികളും ചേര്‍ന്ന് വീണ്ടും കോടികള്‍ ഒഴുക്കി.. (കോടികള്‍ക്കൊന്നും ഒരു വിലയുമില്ല ഇപ്പോ!!)
എന്താണ് ഐ പി എല്‍??
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന് മുഴുവന്‍ പേര്.. ഫുട്ബോളിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെയും മറ്റും മാതൃകയില്‍ ഹോം - എവേ അടിസ്ഥാനത്തില്‍ 20 - 20 ക്രിക്കറ്റ് മത്സരങ്ങള്‍.. 8 ഫ്രാഞ്ചൈസികള്‍ ഉള്ളതിനാല്‍ ഒരു ടീമിനു 14 മത്സരങ്ങള്‍.. ഇതില്‍ നിന്ന് ആദ്യ നാലു സ്ഥാനക്കാര്‍ സെമിഫൈനലും തുടര്‍ന്ന് ഫൈനലും കളിക്കും.
8 ഫ്രാഞ്ചൈസികള്‍
മുംബൈ - മുകേഷ് അംബാനി
കോല്‍ക്കട്ട - റെഡ് ചില്ലീസ് എന്റര്‍ടെയിന്മെന്റ് (ഷാരൂഖ് ഖാന്‍)
ബാംഗ്ലൂര്‍ - വിജയ് മല്യ
ചെന്നൈ - ഇന്ത്യാ സിമന്റ്സ്
ഡെല്‍ഹി - ജി എം ആര്‍ ഗ്രൂപ്പ്
ഹൈദരാബാദ് - ഡെക്കാന്‍ ക്രോണിക്കിള്‍
മൊഹാലി - നെസ് വാഡിയ, പ്രീതി സിന്റ സഖ്യം
ജയ്‌പൂര്‍ - എമര്‍ജിംഗ് മീഡിയ
ഇനി കളിക്കാരെ കുറിച്ച്..
ഒരു ടീമില്‍ 4 വിദേശ കളിക്കാര്‍, 4 പ്രാദേശിക (ഫ്രാഞ്ചൈസികള്‍ക്ക് കീഴില്‍ കളിക്കുന്ന) കളിക്കാര്‍, 22 വയസില്‍ താഴെയുള്ള 4 കളിക്കാര്‍, പിന്നെ ലേലം വിളിച്ച് സ്വന്തമാക്കാന്‍ കഴിയുന്ന 4 കളിക്കാര്‍.. അങ്ങനെ 16 പേരാണ് ഒരു ടീമില്‍. 22 വയസില്‍ താഴെയുള്ളവരെ പ്രാദേശിക കളിക്കാര്‍ എന്ന വിഭാഗത്തിലും പെടുത്താം എന്നതാണ് ഫ്രാഞ്ചൈസികള്‍ക്കുള്ള നേട്ടം.. തീര്‍ത്തും “ബിസിനസ് ബ്രെയിന്‍” വേണ്ടതാണ് ഐ പി എല്‍ ലേലം വിളി എന്നു ചുരുക്കം.. :)
ഇനി നമുക്ക് ഓരോ ടീമിന്റെയും ഇതുവരെയുള്ള അംഗങ്ങളാരൊക്കെ എന്നു നോക്കാം..
1. മുംബൈ
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, റോബിന്‍ ഉത്തപ്പ, ഹര്‍ഭജന്‍ സിംഗ്, ഷോണ്‍ പൊള്ളോക്ക്, ലസിത് മലിംഗ, ദില്‍ഹര ഫെര്‍ണാണ്ടോ, ലൂട്സ് ബോസ്മാന്‍.
സച്ചിന്‍ നയിക്കുന്ന മുംബൈ ടീമിന്റെ ശക്തി ജയസൂര്യയും സച്ചിനും ചേര്‍ന്നു തുടങ്ങുന്ന ഓപ്പണിംഗിലാണ്. പിന്നാലെയെത്തുന്ന ഉത്തപ്പയും കൂടി കത്തിക്കയറിയാല്‍ ഫീല്‍ഡര്‍മാര്‍ക്കും ബൌളര്‍മാര്‍ക്കും പിടിപ്പതു പണിയാവും. ബൌളിംഗില്‍ പൊള്ളോക്കും മലിംഗയും തുറുപ്പു ചീട്ടാവും. പക്ഷേ ഏറ്റവും കൂടിയ തുകയ്ക്ക് ടീമിനെ ലേലത്തില്‍ പിടിച്ച മുകേഷ് അംബാനി അതുപോലെ പണപ്പെട്ടി കളിക്കാരുടെ ലേലത്തിലും തുറക്കാഞ്ഞത് സച്ചിന്റെ ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഒരു രാജ്യാന്തര വിക്കറ്റ് കീപ്പറിനെ കൂടാരത്തിലെത്തിയ്ക്കാന്‍ അംബാനിയ്ക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ എണ്ണം പറഞ്ഞ ബിസിനസുകാരില്‍ ഒരാളായ അംബാനി ഒന്നും കാണാതെ ഇതിനിറങ്ങില്ലല്ലോ.. ആ ഒരു അദ്ഭുതത്തിനായാണ് വരും ദിവസങ്ങളില്‍ കാത്തിരിക്കേണ്ടത്. കോച്ച് ആയി ലാല്‍ചന്ദ് രജ്‌പുട്ടിന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്.
2. കോല്‍ക്കട്ട (നൈറ്റ് റൈഡേഴ്ശ് എന്ന പേരു പറഞ്ഞു കേള്‍ക്കുന്നു)
സൌരവ് ഗാംഗുലി, റിക്കി പോണ്ടിംഗ്, ശൊഐബ് അക്തര്‍, ഇശാന്ത് ശര്‍മ്മ, ബ്രെന്‍ഡന്‍ മക്കല്ലം, ക്രിസ് ഗെയ്‌ല്‍, ഡേവിഡ് ഹസി, അജിത് അഗാര്‍കര്‍, മുരളി കാര്‍ത്തിക്, ഉമര്‍ ഗുല്‍, തതേന്ത തായ്‌ബു.
ഗാംഗുലിയുടെ താളത്തിനു തുള്ളുന്ന റിക്കി പോണ്ടിംഗിനെ കാണാന്‍ കാണികള്‍ക്ക് സുവര്‍ണ്ണാവസരം! :) എന്നിരുന്നാലും ടീമിനെക്കാളുപരി കോച്ചിന്റെ പേരിലാണ് കോല്‍ക്കട്ട ശ്രദ്ധിക്കപ്പെടാന്‍ പോവുക എന്നാണ് എനിക്ക് തോന്നുന്നത്. സാക്ഷാല്‍ ജോണ്‍ ബുച്ചാനന്‍ ആണ് കോച്ചായി എത്തുന്നത്. ഇശാന്ത് ശര്‍മ്മയിലും ഉമര്‍ ഗുല്ലിലും നല്ല രണ്ട് ബൌളര്‍മാര്‍ കോല്‍ക്കട്ടയ്ക്കുണ്ട്. അക്തറും അഗാര്‍ക്കറും ഇടയ്ക്കിടയ്ക്ക് വഴിപാടായി പന്തെറിയാറുള്ളതാവും ഗാംഗുലിയുടെ തലവേദന. ഏകദിനമായാലും 20 - 20 ആയാലും അടിച്ചു തകര്‍ത്തു കളിക്കുന്ന മക്കല്ലം കല്‍ക്കട്ടയുടെ മത്സരങ്ങളില്‍ നിര്‍ണായക സ്വാധീനമായേക്കും. ക്രിസ് ഗെയ്‌ലും ഗാംഗുലിയും ചേര്‍ന്നാവും ഓപ്പണിംഗ്. പോണ്ടിംഗ് മൂന്നാമതെത്തും. പിന്നാലെ മികച്ച 20 - 20 സ്പെഷ്യലിസ്റ്റായ ഡേവിഡ് ഹസിയും.. മുരളി കാര്‍ത്തിക്കില്‍ നല്ലൊരു സ്പിന്നറെയും ടീമിനുണ്ട്.
3. ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്
രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, ജാക് കല്ലിസ്, മാര്‍ക്ക് ബൌച്ചര്‍, സഹീര്‍ ഖാന്‍, കാമറൂണ്‍ വൈറ്റ്, വാസിം ജാഫര്‍, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, നഥാന്‍ ബ്രാക്കന്‍, ശിവ് നരൈന്‍ ചന്ദര്‍പോള്‍, പ്രവീണ്‍ കുമാര്‍.
ദ്രാവിഡ് നയിക്കുന്ന റോയല്‍ ചലഞ്ചേഴിന്റേതാണ് ലീഗിലെ ഏറ്റവും “ടെക്നിക്കലി പെര്‍ഫക്റ്റ്“ ബാറ്റിംഗ് നിര. ദ്രാവിഡ്, കല്ലിസ്, ചന്ദര്‍പോള്‍ എന്നിവര്‍ നയിക്കുന്ന ബാറ്റിംഗ് നിര 20 - 20 യ്ക്ക് അനുയോജ്യമായത് ആയിരിക്കില്ല. പക്ഷേ, ഏതു തരത്തിലുള്ള കളിയാണെങ്കിലും ബാലപാഠങ്ങള്‍ മികച്ചതായാലേ പ്രയോജനമുണ്ടാവൂ. അതിലാണ് ദ്രാവിഡിന്റെ പ്രതീക്ഷ. കുംബ്ലെയുടെ പരിചയസമ്പത്താണ് ബൌളിംഗിലെ കുന്തമുന. അതിവേഗത്തിലുള്ള സ്വിംഗ് ബൌളിംഗുമായി ഡെയ്‌ല്‍ സ്റ്റേയ്നുമുണ്ട്. ഒപ്പം സഹീര്‍ ഖാനും നഥാന്‍ ബ്രാക്കനും ആവുമ്പോള്‍ ബാഗ്ല്ലൂരിന്റെ ബൌളിംഗ് ഡിപ്പാര്‍ട്മെന്റ് ശക്തമാണ്. കല്ലിസിന്റെ ഓള്‍ റൌണ്ട് മികവും, മാര്‍ക്ക് ബൌച്ചറിന്റെ വിക്കറ്റിന്റെ മുന്നിലെയും പിന്നിലെയും പ്രകടനവും നിര്‍ണ്ണായകമാവും. വെടിക്കെട്ടിനായി കാമറൂണ്‍ വൈറ്റും ടീമിലുണ്ട്. ഒരു ചെറിയ ഓള്‍ റൌണ്ടറായി പ്രവീണ്‍കുമാറിനെയും കണക്കാക്കാം. കോച്ചായി എത്തുന്നത് “മാക്സ് ക്രിക്കറ്റിന്റെ” ഉപജ്ഞാതാക്കളില്‍ ഒരാളായ മാര്‍ട്ടിന്‍ ക്രോ. വെങ്കിടേഷ് പ്രസാദും അണിയറയിലുണ്ടാവും. അതു കൂടിയാവുമ്പോള്‍ മറ്റു ടീമുകള്‍ക്ക് ഒരു ഞെട്ടല്‍ സമ്മാനിക്കുവാനുള്ള വെടിക്കോപ്പ് ബാംഗ്ലൂരിന്റെ പക്കലുമുണ്ട്.
4. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
എം എസ് ധോണി, മുത്തൈയ്യാ മുരളീധരന്‍, മാറ്റ് ഹെയ്‌ഡന്‍, ജേക്കബ് ഓറം, സ്റ്റീഫന്‍ ഫ്ലെമിംഗ്, പാര്‍ഥിവ് പട്ടേല്‍, ജോഗീന്ദര്‍ ശര്‍മ്മ, ആല്‍ബീ മോര്‍ക്കല്‍, സുരേഷ് റെയ്ന, മഖായാ എന്‍ടിനി, മൈക്ക് ഹസി.
ധോണിയുടെ നേതൃത്വത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സൂപ്പര്‍ കിംഗ്‌സ് പരിചയസമ്പന്നതയും യുവത്വവും ഒത്തു ചേര്‍ത്തുള്ള വരവാണ്. 6 ഇടം കൈയ്യന്‍ ബാറ്റ്സ്മാന്മാരാണ് ടീമിന്റെ കരുത്ത്. ഹെയ്‌ഡനും ഫ്ലെമിംഗും ചേര്‍ന്നായിരിക്കാം ഓപ്പണിംഗ്. പിന്നാലെ ഹസി, ധോണി, റെയ്ന, പാര്‍ഥിവ് എന്നിവര്‍. ബൌളിംഗില്‍ മുരളി തന്നെ ഒരു പറയത്തക്ക ശക്തിയാണ്. എന്‍ടിനിയുടെ വേഗതയും ജോഗീന്ദറിന്റെ മീഡിയം പേസും വൈവിധ്യം നല്‍കുന്നു. ടീമിലേയ്ക്ക് ഇനിയും ആളുകള്‍ എത്താനുള്ളത് കൊണ്ട് കൃത്യമായ പതിനൊന്നംഗ ടീമിന്റെ ഘടന വ്യക്തമല്ല. എസ്. ബദരീനാഥ് ഈ ടീമിലെത്താന്‍ സാധ്യതയുണ്ട്. പക്ഷേ, ബദരിയും ഒരു ഇടം കൈയ്യന്‍ തന്നെ എന്നുള്ളതിനാല്‍ എത്ര കണ്ട് ഫലിക്കും എന്നത് കണ്ടറിയണം.
5. ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്
വീരേന്ദര്‍ സേവാഗ്, ഡാനിയേല്‍ വെട്ടോരി, ശുഐബ് മാലിക്, മുഹമ്മദ് ആസിഫ്, എ ബി ഡീവില്ലിയേഴ്സ്, ദിനേശ് കാര്‍ത്തിക്, ഫര്‍വേസ് മഹാറൂഫ്, തിലകരത്നെ ദില്‍ഷന്‍, മനോജ് തിവാരി, ഗൌതം ഗംഭീര്‍, ഗ്ലെന്‍ മഗ്രാത്ത്.
ഫീല്‍ഡിംഗില്‍ ലീഗിലെ ഏറ്റവും മികച്ചതെന്ന് വിലയിരുത്തപ്പെടുന്ന ടീമാണ് ഡെല്‍ഹി. സേവാഗിന്റെ നേതൃത്വത്തില്‍ അവര്‍ക്ക് നല്ലൊരു നായകനുണ്ട്. ടീമിലെ കറുത്ത കുതിര എന്നു വിശേഷിപ്പിക്കവുന്നത് എ ബി ഡിവില്ലിയേഴ്സിനെയാണ്. ഒന്നാന്തരം ഫീല്‍ഡറായ എ ബി മികച്ചൊരു വിക്കറ്റ് കീപ്പര്‍ കൂടിയാണ്. ദിനേശ് കാര്‍ത്തിക് കീപ്പ് ചെയ്യാനുള്ളപ്പോള്‍ കവറിലും പോയിന്റിലും മിന്നല്പിണരായി എ ബിയെ നമുക്ക് കാണാം. ദില്‍ഷനും മനോജ് തിവാരിയും മാലിക്കും ഒത്തു ചേരുമ്പോള്‍ അമ്പരപ്പിക്കുന്ന ക്യാച്ചുകളും റണ്‍ ഔട്ടുകളും പ്രതീക്ഷിക്കാം. ഗൌതം ഗംഭീറും സേവാഗും ചേര്‍ന്നു തുടങ്ങുന്ന ബാറ്റിംഗ് നിരയും അത്യാവശ്യം വെടിക്കോപ്പ് കൈവശമുള്ളതാണ്. ഗ്ലെന്‍ മഗ്രാത്തും ആസിഫും ചേരുന്ന ബൌളിംഗും ലോകോത്തരം തന്നെ. എം ആര്‍ എഫ് പേസ് ഫൌണ്ടേഷനിലെ കോച്ച് ടി എ ശേഖര്‍ ഡല്‍ഹിയുടെ അമരക്കാരനായി രംഗത്തുണ്ട്. കോച്ചായി വിക്ടോറിയയുടെ ഗ്രെഗ് ഷിപ്പേര്‍ഡാണ് എത്തിയിരിക്കുന്നത്. മിഥുന്‍ മന്‍ഹാസ്, തന്മയ് ശ്രീവാസ്തവ എന്നീ യുവതാരങ്ങളെയും ഡെല്‍ഹി നോട്ടമിട്ടതായി അറിയുന്നു.
6. ഹൈദരാബാദ്
വി വി എസ് ലക്ഷ്‌മണ്‍, ആഡം ഗില്‍ക്രൈസ്റ്റ്, ആന്‍ഡ്രൂ സൈമണ്ട്സ്, ഹെര്‍ഷല്‍ ഗിബ്സ്, ഷഹീദ് അഫ്രീദി, സ്കോട് സ്റ്റൈറിസ്, രോഹിത് ശര്‍മ്മ, ചാമര സില്‍വ, ആര്‍ പി സിംഗ്, ചാമിന്ദ വാസ്, നുവാന്‍ സോയ്‌സ.
വെടിക്കെട്ടിനു തിരികൊളുത്തുന്ന ബാറ്റിംഗ് നിര.. അതാവും നമ്മളുടെ സ്വന്തം “വെരി വെരി സ്പെഷ്യല്‍“ ലക്ഷ്മണ്‍ നയിക്കുന്ന ടീമിന്റെ മുതല്‍ക്കൂട്ട്.. ആഡം ഗില്‍ക്രസ്റ്റും, ഹെര്‍ഷല്‍ ഗിബ്സും ചേര്‍ന്ന് തുടങ്ങുന്ന ഓപ്പണിംഗ് കൂട്ടുകെട്ട്. മൂന്നാമതായി ലക്ഷ്മണ്‍ എത്താനാണ് സാധ്യത. പിന്നാലെ രോഹിത് ശര്‍മ്മയും ആന്‍ഡ്രൂ സൈമണ്ട്സും. സ്കോട് സ്റ്റൈറിസ് അഫ്രീദി സഖ്യം പിന്നാലെ. ചാമര സില്‍വയും പക്വതയുള്ള കളിക്കാരനാണ്. ബൌളിംഗ് നയിക്കുന്നത് ആര്‍ പി സിംഗും, ചാമിന്ദ വാസും. നുവാന്‍ സൊയ്സയും കൂട്ടിനുണ്ട്. കോച്ച് ആയി എത്തുന്നത് റോബിന്‍ സിംഗ്.
പ്രധാന പോരായ്മ ബൌളിംഗിലെ സമാനതകളാണ്. മൂന്ന് ഇടം കൈയ്യന്‍ ബൌളര്‍മാര്‍. സ്റ്റൈറിസിന്റെ മീഡിയം പേസും, സൈമണ്ട്സിന്റെ ഓഫ് സ്പിന്നും, അഫ്രീദിയുടെ ലെഗ്‌സ്പിന്നുമാണ് വൈവിധ്യം എന്നു പറയാനുള്ളത്.. ഏറ്റവുമൊടുവില്‍ ലക്ഷ്മണ്‍ തന്റെ ടീമിനെ കൈകാര്യം ചെയ്യുന്നത് പോലെയാവും ഹൈദരാബാദിന്റെ പ്രതീക്ഷകള്‍. പക്ഷേ, ഒരു കാര്യത്തില്‍ സംശയമേതുമില്ല.. ബാറ്റിംഗ് വെടിമരുന്ന് പുകയുന്നത് ഹൈദരാബാദില്‍ തന്നെ..
7. മൊഹാലി
യുവ്‌രാജ് സിംഗ്, മഹേല ജയവര്‍ധന, കുമാര്‍ സംഗക്കാര, ബ്രെറ്റ് ലീ, ശ്രീശാന്ത്, ഇര്‍ഫാന്‍ പഠാന്‍, രമേഷ് പോവാര്‍, പീയൂഷ് ചൌള, സൈമണ്‍ കാറ്റിച്ച്, രാംനരേശ് സര്‍വണ്‍.
യുവ്‌രാജ് നയിക്കുന്ന ടീമില്‍ കൂട്ടിനായി ഏകദിനത്തിലെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായി ജയവര്‍ധനയുണ്ട്. സംഗക്കാരയില്‍ ഒരു ഉജ്ജ്വല ബാറ്റ്സ്മാനും, വിക്കറ്റ് കീപ്പറും. ബൌളിംഗിലാകട്ടെ തീപ്പൊരി വേഗത്തിനു ബ്രെറ്റ് ലീയും, ആവേശത്തിനു ശ്രീശാന്തും. ഓള്‍റൌണ്ടറായി ഇര്‍ഫാന്‍ പഠാനും, സ്പിന്നര്‍മാരായി ചൌളയും, പൊവാറും കൂടിയാകുമ്പോള്‍ ലീഗിലെ ഏറ്റവും “ബാലന്‍സ്‌ഡ്” എന്ന ക്രെഡിറ്റ് മൊഹാലിക്കാണ്. കോച്ചായി എത്തുന്നതാവട്ടെ ടോം മൂഡിയും. എതിരാളികള്‍ക്ക് ഒരുള്‍ക്കിടിലം നല്‍കാന്‍ മൊഹാലി തയാറെടുക്കുന്നു!!
8. ജയ്‌പൂര്‍
ഷെയ്ന്‍ വോണ്‍, ഗ്രെയിം സ്മിത്ത്, മുഹമ്മദ് കൈഫ്, യൂസഫ് പഠാന്‍, യൂനിസ് ഖാന്‍, കമ്രാന്‍ അക്മല്‍, മുനാഫ് പട്ടേല്‍. (ജസ്റ്റിന്‍ ലാംഗറിനെ ലേലത്തില്‍ ഏടുത്തിരുന്നെങ്കിലും സോമര്‍സെറ്റിനു കളിക്കാന്‍ ലാംഗര്‍ ജയ്‌പൂരിനെ തഴയാനാണ് സാധ്യത.)
അധികം ഓളങ്ങളുണ്ടാക്കാത്ത ടീമാണ് ജയ്‌പൂര്‍. അതു തന്നെയാവും അവരുടെ തുറുപ്പ് ചീട്ട്. ഷെയ്ന്‍ വോണ്‍ അല്ലാതെ മറ്റു വന്‍താരങ്ങളില്ലാതെ ഒരു അട്ടിമറി സൃഷ്ടിക്കാന്‍ ജയ്‌പൂരിനു കഴിയുമോ എന്നതാണ് കാത്തിരിക്കേണ്ടത്. ഗ്രെയിം സ്മിത്ത് നായകാനാവാനുള്ള സാധ്യതയുണ്ട്. യൂനിസ് ഖാനും, വോണും സ്മിത്തിനു പിന്തുണയുമായുണ്ടാവും. നമ്മുടെ മുഹമ്മദ് കൈഫും വളരെ തന്ത്രശാലിയായ ഒരു നായകനാണ്. ഫീല്‍ഡിംഗിലാണ് ജയ്‌പൂരിന് താല്‍ക്കാലിക ക്ഷീണം. നല്ല പ്രായം കഴിഞ്ഞ വോണും, 23 വയസ്സേ ആയിട്ടുള്ളൂ എങ്കിലും കുഴിമടിയന്‍ എന്നതിന്റെ പര്യായമായ മുനാഫ് പട്ടേലിനെയും ഫീല്‍ഡില്‍ ഒളിപ്പിച്ചു നിര്‍ത്തുക എന്നത് സ്മിത്തിനെ സംബന്ധിച്ച് ഒരു തലവേദന തന്നെയാവും.
ടീമുകളുടെ ഘടന ഇനിയും പൂര്‍ണ്ണമാകാത്ത സ്ഥിതിയ്ക്ക് ഒന്നു രണ്ട് അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.. പക്ഷേ ഒരു കാര്യം തീര്‍ച്ച.. കാണികള്‍ക്ക് നല്ലോരു നേരം പോക്കുമായി ഐ പി എല്‍ വരികയാണ്.. ക്രിക്കറ്റിനെ പണത്തില്‍ മുക്കി!!
Showing posts with label ക്രിക്കറ്റ്. Show all posts

23.2.08
20.1.08
WACA (പെര്‍ത്ത്) ടോസ്റ്റ്..

ഇതാണ് കളി.. ഇന്ത്യ ഒരു മത്സരം ജയിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ ഇതിനു വേണ്ടിയായിരുന്നു.. ഓസീസിന്റെ മുഖത്തടിച്ച പോലെ ഒരു വിജയം.. അഹങ്കാരിക്കൂട്ടത്തിന്റെ പതനത്തിനു തുടക്കം ഇവിടെയാവട്ടെ എന്നുകൂടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.. എക്സ്ട്രാ ടൈമിന്റെ പതിവ് ശൈലിയല്ല ഈ പോസ്റ്റില്‍.. മറിച്ച് ഇന്ത്യന്‍ ടീമിനെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സാധാരണ ആരാധകന്റെ വാക്കുക്കളാണിത്.. വിശകലനമല്ല.. ഇനി കളിയിലേയ്ക്ക്..
നേരായ മാര്‍ഗത്തില്‍ കളിച്ചാല്‍ ഓസീസിനു കളി ജയിക്കാന്‍ കഴിവില്ല എന്നതിനു ഒരു തെളിവു കൂടിയാണ് പെര്‍ത്തിലെ ഇന്ത്യയുടെ വിജയം. സ്ലെഡ്ജിംഗ് ഇല്ലാതെ ഓസീസില്ല.. കഴിഞ്ഞ ഒരു ടെസ്റ്റ് കൊണ്ട് ലോകം മുഴുവന്‍ ഓസീസിനെതിരേ തിരിഞ്ഞതും അതിനു ആക്കം കൂട്ടി.. ഇന്ത്യയുടെ കളി മിടുക്കിനെ കുറച്ചു കാണുകയല്ല.. ഈ ടെസ്റ്റിലെ ഒറ്റ സെഷനില്‍ പോലും ഓസീസിനു ഇന്ത്യയുടെ മേല്‍ പിടി മുറുക്കാനായില്ല എന്നത് ഇന്ത്യയുടെ മിടുക്കിനു തെളിവാണ്.. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ ഒരേയൊരു ലക്ഷ്യത്തോടെ കളിച്ചാണ് ഇന്ത്യ ജയിച്ചത്.
കളിയുടെ ടേണിംഗ് പോയിന്റ് എന്നത് സേവാഗിനു അവകാശപ്പെട്ടിരിക്കുന്നു.. റിക്കി പോണ്ടിംഗിനെ നിര്‍ത്തിപ്പൊരിച്ച 7 ഓവര്‍ സ്പെല്ലിനു ശേഷം ഇശാന്ത് ശര്‍മ്മയ്ക്ക് വിശ്രമം നല്‍കാന്‍ കുംബ്ലെ തീരുമാനിക്കുന്നു.. പകരമെത്തിയ ആര്‍ പി സിംഗ് തന്റെ തൊപ്പി അമ്പയറിനെ ഏല്‍പ്പിച്ച് ബൌളിംഗ് മാര്‍ക്കിലേയ്ക്ക് നടന്നു തുടങ്ങിയിരിക്കുന്നു.. ബൌളിംഗ് എന്‍ഡില്‍ നില്‍ക്കുന്ന കുംബ്ലെയുടെ അടുത്തേയ്ക്ക് വീരു ഓടിയെത്തുന്നു.. “അനില്‍ഭായ്, ഏക് ഓര്‍ ദേനാ.. വോ ദസ് ഓവര്‍ ഡാല്‍ സക്തേ ഹെ..” കുംബ്ലെ അല്പമൊന്നാലോചിച്ചിട്ട് മിഡ് ഓണില്‍ നില്‍ക്കുന്ന ഇശാന്തിനെ വിളിയ്ക്കുന്നു.. “ഇശാന്ത്, ഏക് ഓര്‍ കരേഗാ ക്യാ?” “ഹാ” മറുപടിയുടെ ദൃഢത ഞാന്‍ അറിഞ്ഞു.. സ്റ്റമ്പ് മൈക്രോഫോണിലൂടെ ലോകം മുഴുവന്‍ അത് കേട്ടു.. പിന്നെ പയ്യന്‍ ചെയ്തത് ചരിത്രം.. ഉറച്ച കാല്‍വെപ്പുകളോടെ ഒരു സ്വപ്നത്തിലെന്ന പോലെ കുതിച്ച് വരുന്ന ഇശാന്തിനെ കണ്ടപ്പോള്‍ എന്റെ മനസ്സ് മന്ത്രിച്ചു.. “c'mon boy.. you can do it.." അവനത് ചെയ്യുകയും ചെയ്തു.. അതു വരെയുള്ളതില്‍ ഏറ്റവും മികച്ച പന്ത് അവന്‍ ആ നിമിഷത്തേയ്ക്ക് കരുതി വെച്ചിരുന്നു.. ആറടി ആറിഞ്ച് ഉയരത്തില്‍ നിന്ന് കുതിച്ച പന്ത് ഓസീസ് നായകനെ വിഷമവൃത്തത്തിലാക്കി. ഡ്രൈവ് ചെയ്യാന്‍ കഴിയാത്ത ലെംഗ്ത്.. പുള്‍ ചെയ്യാനും കഴിയുകയില്ല.. പ്രതിരോധിക്കാന്‍ ശ്രമിച്ച പോണ്ടിംഗിന്റെ ബാറ്റിലുരഞ്ഞ് സ്ലിപ്പില്‍ ദ്രാവിഡിന്റെ കൈയ്യിലെത്തിയപ്പോള്‍ ആര്‍ത്തു വിളിച്ചു കൊണ്ട് ഞാന്‍ ചാടിയെണീറ്റിരുന്നു.. എന്തുകൊണ്ടോ ചക് ദേ ഇന്ത്യയിലെ “മൌലാ മേരെ ലേ ലെ മേരി ജാന്‍“ എന്ന ഗാനമാണ് എന്റെ മനസ്സിലെത്തിയത്..
ഗില്‍ക്രസ്റ്റിനെ പുറത്താക്കി വീരു വീണ്ടും മാജിക് കാട്ടിയെങ്കിലും തന്റെ ബൌളറില്‍ വീരുവിനുള്ള വിശ്വാസത്തിന്റെ പേരിലായിരിക്കും ഈ ടെസ്റ്റില്‍ ഞാന്‍ വീരുവിനെ ഓര്‍ക്കുക.. കുറച്ചു നാളുകള്‍ക്ക് ശേഷം ക്രിക്കറ്റ് ആര്‍കൈവ്സില്‍ നോക്കുമ്പോള്‍ ഇശാന്ത് ശര്‍മ്മയുടെ പേരില്‍ ഒരേയൊരു വിക്കറ്റ് മാത്രം.. പക്ഷേ അതിലുമൊക്കെ എത്രയോ വല്യ കാര്യമാണ് ഈ പത്തൊമ്പതുകാരന്‍ ചെയ്തത്.. പുതിയ തലമുറയിലെ ഫാസ്റ്റ് ബൌളര്‍മാരില്‍ ആന്‍ഡ്രൂ ഫ്ലിന്റോഫ് മാത്രമാണ് പോണ്ടിംഗിനെ ഇത്രയും വിഷമിപ്പിച്ചിരിക്കുന്നത്.. പക്ഷേ അതു വെറും ഒരോവര്‍ മാത്രമേ നീണ്ടിരുന്നുള്ളൂ.. അവസാന പന്തില്‍ പോണ്ടിംഗിന്റെ വിക്കറ്റ് വീഴ്ത്തി ഫ്ലിന്റോഫ് ആ മത്സരം വിജയിച്ചു.
അമ്പയര്‍മാരുടെ പിഴവുകള്‍ ഇത്തവണ ഓസീസിനെതിരെയായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതായിരുന്നു.. മൈക്കള്‍ ഹസിയും അന്‍ഡ്രൂ സൈമണ്ട്സും പുറത്തായത് തെറ്റായ തീരുമാനങ്ങളിലൂടെയായിരുന്നു. കഴിഞ്ഞ ടെസ്റ്റിലെ അമ്പയര്‍മാരുടെ പ്രകടനം കണ്ട ഒരു ഇന്ത്യന്‍ ആരാധകനും അതിനെ ചൊല്ലി വിഷമിക്കുകയില്ല എന്നെനിക്കുറപ്പാണ്.. (എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയുക കണക്കായിപ്പോയി എന്നാവും) സൈമണ്ട്സിന്റെ ബാറ്റിലുരഞ്ഞ പന്താണ് പാഡില്‍ കൊണ്ടത്, അമ്പയറുടെ പിഴവാണ് അതെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലേ ചൂണ്ടിക്കാട്ടിയപ്പോള്‍ ഗവാസ്കര്‍ നല്‍കിയ മറുപടിയാണ് എന്നെ ചിരിപ്പിച്ചത്.. ഇതാ സണ്ണിയുടെ വാക്കുകള്‍ “You cannot blame the umpire for that decision.. It's the problem with symond's bat.. it's a silencer bat.. in sydney, he nicked one and the umpire didn't hear it.. today also he nicked one, and naturally the umpire didn't hear!.. it's the bat baba.. you cannot blame billy bowden" ചെറുചിരിയോടെ സണ്ണി കൊടുത്ത കൊട്ട് ആര്‍ക്കെന്ന് വ്യക്തം.. :)
മത്സരശേഷം ഇര്‍ഫാന്‍ പഠാനോടൊത്തുള്ള അഭിമുഖത്തില്‍ താന്‍ ഫോമിലല്ലായിരുന്ന കാലത്തെ പറ്റി പറഞ്ഞതും ശ്രദ്ധേയമായി.. താന്‍ നല്ലവണ്ണം പന്തെറിയുന്നില്ലായിരുന്നു എന്ന് തുറന്ന് സമ്മതിച്ച ഇര്‍ഫാന്റെ മനസ്സ് ഒരു ഫാസ്റ്റ് ബോളറിനു ചേര്‍ന്നതെന്ന് തെളിയിക്കുക്കയായിരുന്നു ആ ഇരുപത്തിമൂന്നുകാരന്‍.. ഈ ചെറുപ്രായത്തിലും ഇത്രയധികം പക്വതയോടെ സംസാരിക്കുന്നു എന്നത് അദ്ഭുതപ്പെടുത്തുന്നതാണ്.. കുട്ടിത്തം വിട്ടുമാറാത്ത ആര്‍ പി സിംഗിന്റെ കളിചിരികളും.. സൈമണ്ട്‌സിനെ പുറത്താക്കിയിട്ട് ഒരു കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടിയ കുംബ്ലെയും.. പെര്‍ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു ഓര്‍ക്കാനേറെയാണ്..
പറയാനാണെങ്കില്‍ എല്ലാവരെയും കുറിച്ച് ഏറെ പറയാനുണ്ട്.. ആദ്യ ഇന്നിംഗ്സില്‍ ഉജ്ജ്വലമായി ബാറ്റ് ചെയ്ത സച്ചിനും ദ്രാവിഡും. രണ്ടാം ഇന്നിംഗ്സില്‍ ലക്ഷ്മണ്‍, ആദ്യ ഇന്നിംഗ്സില്‍ സ്ട്രൈക്കില്‍ നിന്ന് ഹസി മാറാതിരിക്കാന്‍ തന്റെ ജീവന്‍ ആ പന്തിലാണ് എന്ന മട്ടില്‍ ചാടി വീണ് പന്തു പിടിച്ച ദാദ.. ഉജ്വലമായി വിക്കറ്റ് കാത്ത ധോണി, സില്ലി പോയിന്റില്‍ നന്നായി ഫീല്‍ഡ് ചെയ്ത ജാഫര്‍.. അങ്ങനെയങ്ങനെ.. കുംബ്ലെ പറഞ്ഞത് ശരിയാണ്.. “ഇത് ടീമിന്റെ വിജയമാണ്..”
അണിയറയില്‍ പ്രവര്‍ത്തിച്ചവരെ മറക്കാനാവില്ല.. റോബിന്‍ സിംഗ്, വെങ്കിടേശ് പ്രസാദ്.. പിന്നെ ടീമിനു ഏറ്റവും ആവശ്യമുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് പറന്നെത്തിയ നമ്മുടെ പുതിയ കോച്ചിനും.. തന്റെ അനുഭവസമ്പത്തുമുഴുവന്‍ അദ്ദേഹം പകര്‍ന്നു കൊടുത്തിട്ടുണ്ടാവും.. താങ്കളുടെ വരവ് ഇന്ത്യന്‍ ക്രിക്കറ്റിനു നല്ല ശകുനമാണ് കിര്‍സ്റ്റണ്‍.. ഒരുപാട് വിജയങ്ങള്‍ക്ക് ടീമിനെ വാര്‍ത്തെടുക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം..
ഇനി അഡിലെയ്ഡിലേയ്ക്ക്... കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ എത്തിയപ്പോള്‍ ഇന്ത്യ ജയിച്ചത് അവിടെയായിരുന്നു.. ഇക്കുറിയും വിജയം നമ്മുടെ കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കാം...
7.1.08
ഇന്ത്യ തോറ്റു.. പതിനാലു പേരോട്!!!
ഇതിലും മികച്ചൊരു തലക്കെട്ട് എനിക്ക് കിട്ടുന്നില്ല.. തീര്‍ത്തും നിരാശാജനകം. ഇതു പോലെ കഴിവുകെട്ട അമ്പയറിംഗ് ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.. ഇതിനേക്കുറിച്ച് ഇപ്പോള്‍ തന്നെ ഒരുപാട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാവാം. ഇനിയും തുടരുകയും ചെയ്യും.. പക്ഷേ, നമ്മുടെ വരുതിയില്‍ നിന്ന ഒരു കളി ഓസീസിന് അടിയറ വെയ്ക്കേണ്ടി വന്നു എന്ന കാര്യം ക്രിക്കറ്റിനേയും ഇന്ത്യന്‍ ടീമിനെയും സ്നേഹിക്കുന്ന ഒരാളും മറക്കില്ല..
ഓസീസ് ലോകത്തെ ഏറ്റവും മികച്ച ടീമായിരിക്കും. പക്ഷേ അഹങ്കാരികളുടെ ഒരു കൂട്ടമാണത്. തങ്ങളെ കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ എന്ന അഹന്ത. അതിനു ചെറിയ രീതിയിലെങ്കിലും അടി കിട്ടിയാല്‍ പിന്നെ വായ കൊണ്ടാണ് ഓസീസ് കളിക്കുക. അപ്പോള്‍ പിന്നെ അത് ക്രിക്കറ്റല്ലാതാവുന്നു.. അവര്‍ക്ക് എന്തുമാവാം, ബാക്കി ടീമിനൊന്നും പാടില്ല.. നമ്മുടെ ഭജി പറഞ്ഞത് തീര്‍ത്തും ശരിയാണ്.. “Ausis are bad losers” തോല്‍ക്കുമെന്ന് കണ്ടാല്‍ പിന്നെ ക്രിക്കറ്റിന്റെ സ്പിരിറ്റൊന്നും ഓസീസിനു ബാധകമല്ല..
വംശീയമായി അധിക്ഷേപിച്ചുവത്രേ.. അതിനു മറുപടി പറയാതിരിക്കാന്‍ അവന്റെ വായിലെന്താ ആരേലും കപ്പ കേറ്റി വെച്ചിരുന്നോ?? എന്നിട്ട് സ്കൂള്‍ പിള്ളേരുടെ പോലെ അമ്പയറിനോട് ചെന്നു പറഞ്ഞേക്കുന്നു.. “സാറെ സാറെ ദാ ഈ സര്‍ദാര്‍ജി എന്നെ കുരങ്ങാ എന്ന് വിളിച്ചു!!” അതു കേട്ട വിദ്വാനോ?? കണ്ണും കാണില്ല ചെവിയും കേള്‍ക്കില്ല. ഏതായാലും ഹര്‍ഭജന്‍ അങ്ങനെ വിളിക്കുന്നത് ഞങ്ങള്‍ കേട്ടില്ല എന്ന് പറയാനുള്ള “മഹാമനസ്ക്കത” കാണിച്ചു.. (ഇനി ഓസീസ് കൊച്ചിയിലെങ്ങാനും കളിക്കാന്‍ വന്നാല്‍ എന്തു ത്യാഗം സഹിച്ചിട്ടായാലും ഞാന്‍ പോയി ഇവന്മാര്‍ക്കെല്ലാത്തിനും എതിരെ ബാനര്‍ എഴുതും.. വംശീയമായിട്ടാണേലും അല്ലേലും.. രണ്ടു പറയാതെ എനിക്കൊരു സമാധാനമില്ല!!! പന്ന.. @@##$@#@#@#@ മക്കള്‍)
ഇന്ത്യ തോറ്റതിലല്ല എനിക്ക് സങ്കടം.. പതിനാലു പേര്‍ ചേര്‍ന്നിട്ട് രണ്ടു പേരെ (ബാറ്റു ചെയ്യാന്‍ രണ്ടു പേരാണല്ലോ പിച്ചില്‍!) ആക്രമിക്കുക എന്നു പറയുന്ന പരിപാടി ആണും പെണ്ണും കെട്ട ഏര്‍പ്പാടാണ്.. ഇതൊന്നും ചെയ്യാതെ തന്നെ ഓസീസിന് ജയിക്കാനുള്ള കഴിവുണ്ട്, അവരത് ചെയ്യാത്തതിലാണ് സങ്കടം.. നിലത്തു നിന്ന് പന്തെടുത്തിട്ട് ക്യാച്ച് ആണെന്നു പറയുന്ന പോണ്ടിംഗിനെ കണ്ടിട്ട് എനിക്ക് അവജ്ഞ തോന്നി.. പന്തില്‍ തന്നെ ദൃഷ്ടിയുറപ്പിച്ച് ചീറ്റപ്പുലിയെപ്പോലെ ചാടി അതു പിടിക്കാന്‍ കാണിച്ച ആ മികവ് താങ്കളുടെ സ്വഭാവത്തിലും കൊണ്ടു വരാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ അത് വളരെയധികം ഗുണം ചെയ്യും മിസ്റ്റര്‍ പോണ്ടിംഗ്..
ഞാനിതൊക്കെ മലയാളത്തിലെഴുതി വെച്ചിട്ട് എന്തു കാര്യം!! ഓസീസ് ടീം ഇതു വായിച്ചിട്ട് നന്നാവാനോ!! എവിടെ?? (ദൈവമേ കലിപ്പ് തീരണല്ലില്ലോ!!)
ഇന്ത്യന്‍ ആരാധകരോട് ഒരു വാക്ക്.. നമ്മള്‍ വീരോചിതമായിട്ട് പൊരുതിയിട്ട് തന്നെയാണ് തോറ്റത്.. ടി വി യില്‍ കളി കണ്ട ആര്‍ക്കും അത് മനസ്സിലാകും. രണ്ടാമിന്നിംഗ്സില്‍ എളുപ്പം ഔട്ട് ആയി എന്നത് കൊണ്ട് ലക്ഷ്‌മണും സച്ചിനും ഇന്ത്യയെ തോല്‍വിയിലേയ്ക്ക് തള്ളിയിട്ടു എന്നു പറയുന്ന വിമര്‍ശകര്‍ക്ക്.. അവര്‍ ശ്രമിച്ചത് ഇന്ത്യയെ ജയിപ്പിക്കാനാണ്. റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ വിക്കറ്റ് വീഴുന്നത് സ്വാഭാവികം. ലക്ഷ്‌മണിനു ബൌണ്‍സ് ലഭിക്കാതിരുന്ന ഒരു പന്താണ് കുഴി തോണ്ടിയതെങ്കില്‍, പ്രതീക്ഷച്ചതിലും കുത്തിയുയര്‍ന്ന ഒരു പന്താണ് സച്ചിനെ ചതിച്ചത്. അതു വരെ മികച്ച രീതിയില്‍ കളിച്ച അവര്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു എന്ന് ഒരിക്കലും പറയാനാവില്ല. പ്രത്യേകിച്ച് ഒന്നാമിന്നിംഗ്സിലെ ബാറ്റിംഗ് കണ്ടവര്‍ക്ക് അതു മനസ്സിലാകും. പക്ഷേ, യുവ്‌രാജ്.. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളുമായി അല്പം പോലും പൊരുത്തപ്പെട്ടിട്ടില്ല എന്നത് വ്യക്തമാണ്. യുവി നല്ലൊരു കളിക്കാരനല്ല എന്നതല്ല അതിന്റെ അര്‍ത്ഥം. അല്പം കൂടി ക്ഷമയും പക്വതയും ആവശ്യമുള്ള കാര്യമാണത്.. അത് വരാതെ എവിടെപ്പോവാന്‍.. വരും, ഓസീസിനെ തല്ലി പതം വരുത്തുകയും ചെയ്യും.. അതിന് അധികം താമസമില്ല താനും.. 20 - 20 ലോകകപ്പിനു മുന്‍പേ എന്റെ മറ്റൊരു ബ്ലോഗില്‍ ഞാനിട്ടിരുന്ന ഒരു പോസ്റ്റ്.. അവസാന വാചകം നോക്കൂ.. അതിന്റെ തെളിവ് നിങ്ങള്‍ക്കാര്‍ക്കും ആവശ്യമില്ല എന്നെനിക്കറിയാം :) ഒരിക്കല്‍ കൂടി ഞാന്‍ അങ്ങനെ പറയുന്നില്ല.. കാരണം യുവി അടുത്ത ടെസ്റ്റിനുള്ള ടീമില്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. വീരു എത്തിയേക്കും.. കാര്‍ത്തിക്കിനും അവസരം കാണും, ജാഫറിനു പകരം.. ധോണി സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് തുടങ്ങിയിരിക്കുന്നു. ബൌണ്‍സ് ചെയ്യാതിരുന്ന ഒരു പന്താണ് ധോണിക്കും വിനയായത്.. പക്ഷേ അടുത്ത ടെസ്റ്റ് പെര്‍ത്തില്‍ ആണെന്നുള്ളത് കാര്യങ്ങള്‍ അല്പം കടുത്തതാക്കും..
അടുത്ത രണ്ടു ടെസ്റ്റും ജയിച്ച് ഇന്ത്യ പരമ്പര സമനിലയാക്കും എന്ന അതിമോഹമൊന്നും എനിക്കില്ല.. പക്ഷേ ഇന്ത്യ ജയിക്കുമോ എന്നു ചോദിച്ചാല്‍ ജയിക്കും എന്നല്ലാതെ ഒരു മറുപടി എന്നില്‍ നിന്ന് കിട്ടില്ല.. :) പക്ഷേ കഴിയുമെങ്കില്‍ അടുത്ത ടെസ്റ്റില്‍ ഓസീസ് അഹങ്കാരത്തിനു ചുട്ട മറുപടി കൊടുക്കാന്‍ ദൈവം സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയേയുള്ളൂ.. കാരണം, ഓസീസ്.. നിങ്ങള്‍ ക്രിക്കറ്റിനെ കൊല്ലുന്നു..
ഏതു കളി നടന്നാലും സമയം കിട്ടിയാല്‍ ഇരുന്നു കാണുക എന്നത് എന്റെ പരിപാടിയാണ്.. ഇന്ത്യയുടെയല്ലല്ലോ പിന്നെയെന്താ എന്ന എന്റെ അനുജന്റെ ചോദ്യത്തിനു ഞാന്‍ നല്‍കാറുള്ള മറുപടി “ ഓരോ കളിയില്‍ നിന്നും, ഓരോ പന്തില്‍ നിന്നും എന്തെങ്കിലും പഠിക്കാനുണ്ടാവും” എന്നാണ്.. പക്ഷേ, ഓസീസ് ഇതു പോലെ കളിക്കുന്നത് കണ്ട് കുട്ടികള്‍ കളി പഠികാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു പോവുന്നു..

27.11.07
ഗാരി കിര്‍സ്റ്റണ്‍ ഇന്ത്യന്‍ കോച്ച്??
ടീം ഇന്ത്യയുടെ പുതിയ കോച്ച് ആയി മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഗാരി കിര്‍സ്റ്റണ്‍ നിയമിതനായേക്കും എന്ന് ക്രിസിന്‍ഫോ റിപ്പോര്‍ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ കിര്‍സ്റ്റണ്‍; സുനില്‍ ഗവാസ്കര്‍, രവി ശാസ്ത്രി, എസ്. വെങ്കിട്ടരാഘവന്‍ എന്നിവരടങ്ങുന്ന കോച്ച് സെലക്ഷന്‍ കമ്മിറ്റിയുമായി ചര്‍ച്ച നടത്തി എന്നാണറിവ്. ഗ്രഹാം ഫോര്‍ഡിന്റെ കാര്യത്തിലുണ്ടായ തിരിച്ചടിയെത്തുടര്‍ന്ന് കാര്യങ്ങള്‍ പരമരഹസ്യമായിട്ടാണ് ബി സി സി ഐ നീക്കുന്നത്. കോച്ച് പദവി കിര്‍സ്റ്റണു തന്നെ എന്ന് ഏകദേശം ഉറപ്പിച്ചതായി പേരു വെളിപ്പെടുത്താന്‍ തയ്യാറാവാതെ ഒരു ബോര്‍ഡ് അംഗം പറഞ്ഞു. കാലാവധിയും മറ്റും സംബന്ധിച്ചുള്ള ബോര്‍ഡിന്റെ നിബന്ധനകള്‍ മാത്രമാണ് ഇനി ബാക്കി.
ഗ്രെഗ് ചാപ്പല്‍ രാജി വെച്ച ഒഴിവിലേയ്ക്ക് 20 അപേക്ഷകളാണ് ബി സി സി ഐക്ക് ലഭിച്ചത്. ഓസ്ട്രേലിയന്‍ പര്യടനത്തിനു മുന്‍പ് തന്നെ കോച്ചിനെ നിയമിക്കും എന്നാണ് വാര്‍ത്തകള്‍.
അപേക്ഷിച്ച മറ്റു പ്രമുഖര്‍ താഴെ പറയുന്നവരാണ്:
1. ചന്ദ്രകാന്ത് പണ്ഡിറ്റ് - മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, മഹാരാഷ്ട്ര കോച്ച്
2. റിച്ചാര്‍ഡ് ഡണ്‍ - മുന്‍ ക്വീന്‍സ്‌ലാന്‍ഡ് അക്കാഡമി ഓഫ് എക്സലന്‍സ് ഹെഡ്
3. ടിം ബൂണ്‍ - ലീസ്റ്റര്‍ഷെയര്‍ കോച്ച്
4. കെപ്ലര്‍ വെസ്സല്‍സ് - മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍
5. ടെറി ഒലിവര്‍ - ക്വീന്‍സ്‌ലാന്‍ഡ് കോച്ച്
6. ഡേവ് നോസ്‌വര്‍ത്തി - കാന്റര്‍ബറി കോച്ച്
7. മാര്‍ട്ടിന്‍ ക്രോ - മുന്‍ ന്യൂസിലാന്‍ഡ് നായകന്‍
ഭൂരിഭാഗം ആള്‍ക്കാരും ഓസ്റ്റ്ട്രേലിയക്കാര്‍ തന്നെ. എങ്കിലും കിര്‍സ്റ്റണ്‍ തന്നെ കോച്ച് പദവി എന്ന് വിശ്വസിക്കാം. ലിസ്റ്റില്‍ പെട്ട പ്രമുഖരായ വെസ്സല്‍സും ക്രോ യും ഇതു വരെ തികഞ്ഞ കോച്ച് പദവികള്‍ കൈകാര്യം ചെയ്തതായി അറിവില്ല. കിര്‍സ്റ്റണും അതു പോലെ തന്നെ. ഇനി കാത്തിരുന്ന് കാണാം

18.11.07
കുംബ്ലെ - അനുയോജ്യനായ നായകന്‍.
അനില്‍ കുംബ്ലെയ്ക്ക് ഒരു ആമുഖം ആവശ്യമില്ല. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഇന്ത്യന്‍ ബൌളിംഗ് ഒറ്റയ്ക്ക് ചുമലിലേറ്റുന്ന മഹാനായ പോരാളി. ഈ കഴിഞ്ഞ പതിനേഴു വര്‍ഷങ്ങള്‍ക്കിടയില്‍ കുംബ്ലെയ്ക്ക് കൂട്ടായി വളരെയധികം പേര്‍ വന്നു.. ജവഗല്‍ ശ്രീനാഥ്, വെങ്കിടേഷ് പ്രസാദ് തുടങ്ങി പലരും.. ഇപ്പോള്‍ ഹര്‍ഭജന്‍ സിംഗിലും, സഹീര്‍ഖാനിലും, നമ്മുടെ സ്വന്തം ശ്രീശാന്തിലും എത്തി നില്‍ക്കുന്നു ആ ലിസ്റ്റ്. പക്ഷേ ഇപ്പോഴും മാറ്റമില്ലാത്തത് കുംബ്ലെയ്ക്ക് മാത്രം.. മുപ്പത്തിയേഴാം വയസില്‍ രാജ്യത്തെ നയിക്കാനുള്ള ഭാഗ്യം (?) ഒടുവില്‍ കൂട്ടുകാരുടെ “ജംബോ“യ്ക്ക് കിട്ടിയിരിക്കുന്നു. പലതവണ പരസ്യമായി തന്റെ ആഗ്രഹം പറഞ്ഞിട്ടും കണ്ണടച്ച സെലക്ടര്‍മാര്‍ക്ക് ഒടുവില്‍ കുംബ്ലെയെ തന്നെ ശരണം പ്രാപിക്കേണ്ടി വന്നു എന്നത് സത്യം. മഹേന്ദ്ര സിംഗ് ധോണി എന്ന പൊന്മുട്ടയിടുന്ന താറാവിനെ അത്രയെളുപ്പം കുരുതി കൊടുക്കാന്‍ കഴിയില്ല എന്ന് സെലക്ടര്‍മാര്‍ മനസ്സിലാക്കിയത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നല്ലതിനാവട്ടെ..
വിശേഷണങ്ങള്‍ ഏറെയാണ് ജംബോ ഭായ് ക്ക്.. തളരാത്ത പോരാളി എന്നത് അവയില്‍ ഒന്നു മാത്രം. കളിയെ സേവിക്കുന്ന, ടീമിനെ സേവിക്കുന്ന കുംബ്ലെയുടെ ഏറ്റവും മികച്ച വിശേഷണവും അതാണ്. ദിവസം മുഴുവനും ഒരേ എന്‍ഡില്‍ നിന്ന് യാതൊരു മടിയും കൂടാതെ എത്ര ഓവറുകളും എറിയാനുള്ള സന്നദ്ധത. ആയിരക്കണക്കിന് എല്‍ ബി ഡബ്ല്യു അപ്പീലുകള്‍ നിരസിക്കപ്പെട്ടേക്കാം, അത്രയും തന്നെ ക്യാച്ചുകള്‍ തന്റെ കൂട്ടാളികള്‍ നിലത്തിട്ടേക്കാം.. എന്നാലും കുംബ്ലെ തളരില്ല. അല്പം പോലും നിരാശ പ്രകടിപ്പിക്കാതെ പന്തുമായി തന്റെ ബൌളിംഗ് മാര്‍ക്കിലേയ്ക്ക് നടക്കുന്ന കുംബ്ലെ ക്രിക്കറ്റ് കാണുന്ന എതൊരു ഇന്ത്യാക്കാരനും പരിചിതമായ കാഴ്ചയാണ്. ഇതു പോലെ ഒരു പോരാളിയെ പിന്‍തുടരാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ യുവത്വത്തിനു കഴിയില്ലെങ്കില്‍, മറ്റൊരാളെയും പിന്‍തുടരാന്‍ അവര്‍ യോഗ്യരല്ല..
വളരെയധികം മത്സരപരിചയമുള്ള ഒരാള്‍ തന്റെ പ്രകടനങ്ങളെക്കുറിച്ച് ആരെയും ബോദ്ധ്യപ്പെടുത്തേണ്ടതില്ല. തനിക്ക് എപ്പോള്‍ അവസരം കിട്ടുന്നു, ആരൊക്കെ വിമര്‍ശിക്കുന്നു എന്ന് ആലോചിച്ച് തലപുണ്ണാക്കേണ്ടതില്ല. കൂട്ടുകാരുടെ ജംബോയ്ക്ക് ടീമംഗങ്ങളില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ബഹുമാനം പ്രതീക്ഷിക്കാം. ഏറ്റവും മുതിര്‍ന്ന കളിക്കാരന്‍ എന്ന നിലയിലും, തളരാത്ത പോരാളി എന്ന നിലയിലും.
പ്രകടനങ്ങളെക്കുറിച്ചോര്‍ത്ത് കുംബ്ലെ തലപുണ്ണാക്കില്ല എന്നെനിക്കുറപ്പുണ്ട്. കളിയെ അറിയുന്ന, കളിക്കാരെ അറിയുന്ന, എന്നും ബൌളിംഗിന്റെ അടിസ്ഥാന പാഠങ്ങളായ ക്ഷമയിലും കൃത്യതയിലും മാത്രമൂന്നി കുംബ്ലെ വരികയാണ്. കൂട്ടുകാരുടെ സഹകരണവും പ്രയത്നവും മാത്രം ആവശ്യപ്പെട്ടു കൊണ്ട്.. പുതിയ ടീം ഇന്ത്യയെ വാര്‍ത്തെടുക്കാന്‍.. യുവത്വത്തിനെ നേരായ ദിശയില്‍ നയിക്കാന്‍.. പ്രാര്‍ത്ഥിക്കാം നമുക്ക്.. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൌളര്‍ നമ്മളെ നിരാശരാക്കില്ല എന്ന്..

Subscribe to:
Posts (Atom)

പണക്കിലുക്കവുമായി ഐ പി എല്‍.